എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി; മലയാളി ഗായിക ആര്യ ദയാലിനെ അഭിനന്ദിച്ച്‌ അമിതാഭ് ബച്ചന്‍

സഖാവ് എന്ന ഗാനം ആലപിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് ആര്യ ദയാൽ, ഇപ്പോൾ ആര്യ ദയാലിനെ അമിതാഭ് ബച്ചൻ പ്രശംസിച്ചിരിക്കുകയാണ്, കൊറോണ ബാധിതനായി ആശുപത്രയിൽ ചികിത്സയിലാണ് ബിഗ്ബി, തൻറെ ആശുപത്രി ദിനങ്ങളെ നീ…

arya-dayal

സഖാവ് എന്ന ഗാനം ആലപിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് ആര്യ ദയാൽ, ഇപ്പോൾ ആര്യ ദയാലിനെ അമിതാഭ് ബച്ചൻ പ്രശംസിച്ചിരിക്കുകയാണ്, കൊറോണ ബാധിതനായി ആശുപത്രയിൽ ചികിത്സയിലാണ് ബിഗ്ബി, തൻറെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി എന്ന് പറഞ്ഞിരിക്കുകയാണ് ബിഗ്‌ബി.

എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ എന്ന പ്രശസ്തമായ ഗാനമാണ് കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം കോര്‍ത്തിണിക്കി ആര്യ ആലപിച്ചിരിക്കുന്നത്.

https://www.instagram.com/tv/CDDcsLBhUJt/?utm_source=ig_web_button_share_sheet

‘സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ വ്യക്തിയാണ് ഈ വീഡിയോ എനിക്ക് അയച്ചു തന്നത്. ഈ കുട്ടി ആരെന്നറിയില്ല, പക്ഷേ ഒരു കാര്യമാണ് പറയാനുള്ളത്, നീ പ്രത്യേക കഴിവുള്ള കുട്ടിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.. ഇതേ പോലെ നല്ല നല്ല പാട്ടുകള്‍ ചെയ്യൂ.

മുമ്ബില്ലാത്ത വിധം ഈ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി.. കര്‍ണാടക സംഗീതവും പോപ് സംഗീതവും മിക്‌സ് ചെയ്യുക.. അസാധ്യം.എളുപ്പമുള്ള കാര്യമല്ല അത്. പക്ഷേ എത്ര അനായാസമായി ഇവള്‍ അത് ചെയ്യുന്നു.. രണ്ട് സ്‌റ്റൈലിലും യാതൊരു വിധ വിട്ു വീഴ്ച്ചയ്ക്കും തയ്യാറായിട്ടില്ല. മനോഹരം. ” എന്നാണ് ബച്ചന്‍ ആര്യയുടെ വീഡിയോ പങ്കുവച്ച്‌ കുറിച്ചത്.

https://www.facebook.com/permalink.php?story_fbid=1241283242876830&id=100009854977914

ഇപ്പോൾ ബച്ചന്റെ അഭിനന്ദങ്ങൾക്ക് നന്ദി അറിയിച്ച് ആര്യ എതിർക്കുകയാണ്, “ഞാനിപ്പോള്‍ ആകാശത്താണ്.. അദ്ദേഹം എന്റെ ഗാനം കേള്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ ചിന്തിച്ചില്ല.. ഒരുപാടിഷ്ടം ബച്ചന്‍ സര്‍. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ” എന്നാണ് ആര്യ കുറിച്ചത്.