ഒരിക്കല്‍ കൂടി പറയാം..! ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു! നന്ദി പറയാന്‍ വാക്കുകളില്ലെന്ന് അമൃത..!

ഇത്തവണത്തെ തന്റെ ജന്മദിനം മറ്റ് ജന്മദിനങ്ങളേക്കാള്‍ സ്‌പെഷ്യല്‍ ആയതിന്റെ സന്തോഷത്തിലാണ് ഗായിക അമൃത സുരേഷ്. കഴിഞ്ഞ ദിവസമാണ് അമൃത തന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയതിന്റെ ഫോട്ടോകളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായതിന്റെ സന്തോഷം ഒരിക്കല്‍ കൂടി ഈ വിശേഷദിനത്തില്‍ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഈ പിറന്നാള്‍ദിനം തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് അമൃത കുറിച്ചത്. നിങ്ങള്‍ എനിക്ക് നല്‍കിയ അളവറ്റ സന്തോഷത്തിനും സര്‍പ്രൈസുകള്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ലെന്നാണ് ഗോപി സുന്ദറിനെ കുറിച്ച് അമൃത കുറിച്ചത്. എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ നല്‍കിയ സന്തോഷത്തിനും സര്‍പ്രൈസിനും നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല..

ഞാന്‍ ഇത് പറഞ്ഞേ മതിയാകൂ.. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍ ആണ് ഇത്. ഒരു സ്വപ്‌നം പോലെ അത് നിങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി.. എന്റെ ഭര്‍ത്താവ്.. നിങ്ങളാണ് ഏറ്റവും മികച്ച വ്യക്തി.. നന്ദി.. നന്ദി… നന്ദി… ജന്മദിനത്തിന് നിങ്ങളോടൊപ്പം എല്ലാം പ്ലാന്‍ ചെയ്യാന്‍ സഹായിച്ചവര്‍ക്കും ഒരു സ്‌പെഷ്യല്‍ നന്ദിയും ആലിംഗനങ്ങളും ഞാന്‍ അറിയിക്കുന്നു. പിന്നെ എന്റെ സഹോദരി.. നിന്നെയും..

ഒരിക്കല്‍ കൂടി പറയുന്നു..ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.. എന്നാണ് അമൃത ഗോപി സുന്ദറിനേയും സഹോദരി അഭിരാമിയേയും ടാഗ് ചെയ്ത് കുറിച്ച വാക്കുകള്‍. ഇവര്‍ക്കൊപ്പമുള്ള ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Previous article‘കുറേ കാലം ആ ഷോക്കില്‍ ആയിരുന്നു അമ്മ, അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്ത് വച്ച് ഇരിക്കും’; അനിയത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി
Next article‘പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ട്, പക്ഷെ ആ കാരണത്താല്‍ വേണ്ടെന്നു വെച്ചു’; വിവാഹ സങ്കല്‍പ്പങ്ങള്‍ തുറന്ന് പറഞ്ഞ് ഹനാന്‍