എന്റേത് മാത്രം..! ഗോപിസുന്ദറിനൊപ്പം ഏറ്റവും പുതിയ വിശേഷം ആരാധകരെ അറിയിച്ച് അമൃത സുരേഷ്..!

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ അമൃതയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. ഒരു സന്തോഷവാര്‍ത്തയാണ് താരം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. വീണ്ടും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് അമൃത ഈ വിശേഷം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഗോപിസുന്ദറിന്റെ ജന്മദിനമാണ് ഇന്ന്.. ഈ വിശേഷമാണ് താരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്.

ഒരായിരം പിറന്നാള്‍ ആശംസകള്‍… എന്റേത്… എന്നാണ് താരം ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു പാട്ട് റെക്കോര്‍ഡിംഗ് ചെയ്യുന്നതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെച്ചിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണയത്തിലാണെന്ന രീതിയില്‍ പോസറ്റുമായി ഇരുവരും ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്.

‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്, കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്ന് കുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്റേത് എന്ന കമന്റുമായി അമൃതയുടെ അനിയത്തി അഭിരാമിയും രണ്ട് പേര്‍ക്കും ആശംസകള്‍ അറിയിച്ച് അപര്‍ണ മള്‍ബറിയും രംഗത്ത് എത്തിയതോടെ അമൃതയേയും ഗോപി സുന്ദറിന്റെയും പ്രണയവാര്‍ത്ത ആരാധകരും ശരിവെയ്ക്കുകയായിരുന്നു.

ആശംകള്‍ അറിയിച്ച് എത്തിയവര്‍ക്കൊപ്പം തന്നെ ഇരുവരേയും വിമര്‍ശിച്ച് എത്തിയവരും കുറവായിരുന്നില്ല. പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ മകളുടെ ഫോട്ടോ പങ്കുവെച്ച് അമൃത രംഗത്ത് എത്തിയിരുന്നു എന്റെ കുഞ്ഞി കുറുമ്പിപ്പാറു എന്നായിരുന്നു ചിത്രത്തിന് അമൃത നല്‍കിയ അടിക്കുറിപ്പ്.

ഈ പോസ്റ്റും ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് അമൃത. താരത്തിന്റെ പുതിയ പോസ്റ്റും വൈറലായി മാറുകയാണ്.

Previous article‘പണ്ട് കോയമ്പത്തൂര്‍ വച്ച് എന്റെ കാറില്‍ തൊട്ടിട്ട് പോയിട്ടുണ്ട്, എനിക്ക് അറിയില്ലായിരുന്നു’ കമല്‍ഹാസന്‍
Next articleപെട്ടന്ന് ഗര്‍ഭിണിയാണോ എന്ന് ഞാന്‍ ചിന്തിച്ചു പോയി! ചേച്ചിക്ക് എന്നോട് ദേഷ്യമായിരിക്കും! – നവ്യ നായര്‍