അവൾക്ക് പിന്നാലെ അവനും, വിങ്ങലായി അപ്പുവും! - മലയാളം ന്യൂസ് പോർട്ടൽ
Film News

അവൾക്ക് പിന്നാലെ അവനും, വിങ്ങലായി അപ്പുവും!

ananya and jijo

കഴിഞ്ഞ ദിവസം ആണ് അനന്യ എന്ന ട്രാൻസ്ജൻഡർ ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. ശാസ്ത്രക്രീയയിൽ തനിക്ക് സംഭവിച്ച ദുരിതത്തെ കുറിച്ച് പലപ്പോഴും പൊതുവേദികളിൽ അനന്യ തുറന്ന് പറഞ്ഞിരുന്നുവെങ്കിലും അതിനു വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. ശാസ്ത്രക്രീയയിലെ പിഴവ് മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുരിതം അനുഭവിക്കുകയായിരുന്നു. കടുത്ത ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിൽ കൂടിയാണ് അനന്യ കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഇത് വരെ താൻ നേരിട്ട ദുരിതങ്ങൾ എല്ലാം കഴിഞ്ഞ ദിവസം അവസാനിപ്പിച്ച് കൊണ്ട് അനന്യ ഈ ലോകത്തിൽ നിന്ന് വിടപറയുകയായിരുന്നു.

എന്നാൽ അനന്യയ്ക്ക് പിന്നാലെ മറ്റൊരു വിയോഗ വാർത്തകൂടി ഇപ്പോൾ വന്നിരിക്കുകയാണ്. അനന്യയ്ക്ക് പിന്നാലെ അനന്യയുടെ പങ്കാളി അപ്പു എന്ന് വിളിക്കുന്ന ലിജുവും കഴിഞ്ഞ ദിവസം ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞിരിക്കുകയാണ്. ശരണ്യ സ്വീകരിച്ച അതെ മാർഗം തന്നെയാണ് ജീവൻ വേദിയാണ് വേണ്ടി ലിജുവും സ്വീകരിച്ചത്. ലിജുവിന്റെ സുഹൃത്തിന്റെ വീട്ടിൽ ആണ് ജീവൻ ഒടുക്കിയ നിലയിൽ ലിജുവിനെ കണ്ടെത്തിയത്. അനന്യയുടെ വിയോഗ വാർത്ത അറിഞ്ഞ ദിവസം മുതൽ മാനസികമായി നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ലിജു എന്നാണു സുഹൃത്തുക്കൾ പറഞ്ഞിരുന്നത്. അനന്യയുടെ വിയോഗത്തിൽ മനം നൊന്താണ് ലിജുവും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത് എന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ജിജോയുടെ വിയോഗവാർത്ത പുറത്ത് വന്നത്. ഇതോടെ വീണ്ടും ദുഃഖത്തിൽ ആയിരിക്കുകയാണ് ഇരുവരുടെയും സുഹൃത്തുക്കൾ.

തനിക്ക് നടത്തിയ ലിംഗമാറ്റ ശാസ്ത്രക്രീയയിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും പിഴവ് ഉണ്ടായെന്നു അനന്യ പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. ശാസ്ത്രക്രീയയ്ക്ക് ശേഷം ശാരീരികവും മാനസികവുമായ നിരവധി പ്രേശ്നങ്ങൾ അനന്യയെ വേട്ടയാടിയിരുന്നു വെന്നും ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിൽ ആശുപത്രി അധികൃതർ അനന്യയെ ശാരീരികമായി രണ്ടു മൂന്ന് തവണ മർദ്ധിച്ചിരുന്നതായും ശരണ്യയുടെ പിതാവ് പറഞ്ഞിരുന്നു. ലിജുവുന്റെ വിയോഗവാർത്ത കൂടി അറിഞ്ഞപ്പോൾ പൂർണ്ണമായും സങ്കടത്തിൽ ആയിരിക്കുകയാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായിരുന്ന അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
 

 

 

 

Trending

To Top