മായ്ക്കാൻ കഴിയാതെ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളുടെ ഓളങ്ങളാണ് ; രണ്ട് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും മായാതെ ആ മുഖം

ഏറെ ചർച്ചകൾക്കും മറ്റും ഇടയാക്കിയ ഒരു സംഭവമായിരുന്നു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും ആർജെയുമായ അനന്യ കുമാരി അലക്സിന്റെ ആത്മഹത്യ. ലിംഗമാറ്റ ശാസ്ത്രക്രിയയിലുണ്ടായ അപാകത മുഖാന്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ച അനന്യ ഒടുവിൽ മരണം തെരഞ്ഞെടുക്കുകയായിരുന്നു. അനന്യ മരണപ്പെട്ടിട്ട്…

ഏറെ ചർച്ചകൾക്കും മറ്റും ഇടയാക്കിയ ഒരു സംഭവമായിരുന്നു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും ആർജെയുമായ അനന്യ കുമാരി അലക്സിന്റെ ആത്മഹത്യ. ലിംഗമാറ്റ ശാസ്ത്രക്രിയയിലുണ്ടായ അപാകത മുഖാന്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ച അനന്യ ഒടുവിൽ മരണം തെരഞ്ഞെടുക്കുകയായിരുന്നു.

അനന്യ മരണപ്പെട്ടിട്ട് ഇപ്പോൾ രണ്ടു വർഷം തികഞ്ഞിരിക്കുകയാണ്. അനന്യയുടെ രണ്ടാം മരണവാർഷികത്തിൽ അനന്യയുടെ സുഹൃത്തും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാൻ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ” അക്കരെ എന്റെ വിരൽത്തുമ്പിൽ നിന്നും നിന്റെ കൈ അകന്നു തീരത്താണ് പെണ്ണേ എന്റെ മനസ്സ്..

കടന്നു പോയ കാലങ്ങൾക്കോ സഞ്ചരിച്ച ദൂരങ്ങൾക്കോ മായ്ക്കാൻ കഴിയാതെ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളുടെ ഓളങ്ങളാണ് ഇന്ന് എന്റെ നെഞ്ചിൽ” എന്നാണ് സൂര്യ കുറിച്ചത്. അനന്യയുടെ ചിത്രത്തിൽ പൂമാലയിട്ടുള്ള ഒരു ഫോട്ടോയും സൂര്യ പങ്കുവെച്ചിട്ടുണ്ട്.