ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു!! നവ്യാ നായര്‍ക്കെതിരെ സൈബര്‍ ആക്രമണം

നടി നവ്യാ നായര്‍ക്കെതിരെ സോഷ്യലിടത്ത് പ്രതിഷേധം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് നേരെയാണ് സൈബര്‍ സൈബര്‍ ആക്രമണം നടക്കുന്നത്. സാരിയുടുത്ത് ഉടുപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം താരം…

നടി നവ്യാ നായര്‍ക്കെതിരെ സോഷ്യലിടത്ത് പ്രതിഷേധം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് നേരെയാണ് സൈബര്‍ സൈബര്‍ ആക്രമണം നടക്കുന്നത്. സാരിയുടുത്ത് ഉടുപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നു. അതിന് താഴെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്.

അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് നവ്യ നായര്‍ പറഞ്ഞു. സാരിയില്‍ ചാണകം മണക്കുന്നുണ്ടെന്നും, അവാര്‍ഡിന് വേണ്ടി ഏതു ചാണക കുഴിയില്‍ ചാടും എന്നുതുടങ്ങി അശ്ലീല ചുവയുള്ള കമന്റുകളാണ്ചിത്രത്തിന് താഴെ നിറയുന്നത്.

മുസ്ലിം പേരുകളുള്ള പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതല്‍ കമന്റുകളും വരുന്നത്. ആക്രമണം രൂക്ഷമായത്തോടെ താരത്തിന്റെ ഫേസ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ തന്നെ പലതും നീക്കം ചെയ്തിരിക്കുകയാണ്. നേരത്തെ കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടിയില്‍ പങ്കെടുത്തതോടെ നേരത്തെയും നവ്യ നായര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.