സന്തോഷം പങ്കുവെച്ച് അനന്യ, ആശംസകളുമായി ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Featured

സന്തോഷം പങ്കുവെച്ച് അനന്യ, ആശംസകളുമായി ആരാധകരും!

ananya new happiness

നിരവധി സിനിമകളിലൂടെ മലയാളി ചലച്ചിത്ര ആസ്വാദകര്‍ക്ക് സുപരിചിതയായ താരമാണ് അനന്യ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഇന്നും അനന്യ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേഷകരുടെ മനസ്സിൽ ഉണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തന്നെ താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.  ആഞ്ജനേയനുമായുള്ള വിവാഹം വലിയ വിവാദം ആയിരുന്നു. രണ്ടാം വിവാഹമാണ് ആഞ്ജനേയന്റെത് എന്നാണു ഒരു വിഭാഗം ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിന്റേത് രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞുകൊണ്ടാണ് താൻ വിവാഹം കഴിച്ചത് എന്നും അനന്യ പറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ananya

ഇപ്പോൾ അത്തരത്തിൽ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ കൂട്ടുകാർ ചേർന്ന് തനിക്ക് ബിർത്തഡേ സർപ്രൈസ് ഒരുക്കിയ വിവരമാണ് അനന്യ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങൾ താരം പങ്കുവെച്ച്. ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി പേരാണ് താരത്തിന്  ആശംസകളുമായി എത്തുന്നത്.

വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽ കൂടിയാണ് താരം തിരിച്ച് വരവിന് ഒരുങ്ങുന്നത്. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.

Trending

To Top
Don`t copy text!