ഭാര്യയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയത്, അതിന്റെ പേരിൽ കുറെ ബുദ്ധി മുട്ടി! - മലയാളം ന്യൂസ് പോർട്ടൽ
Featured

ഭാര്യയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയത്, അതിന്റെ പേരിൽ കുറെ ബുദ്ധി മുട്ടി!

ടെലിവിഷൻ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സാജൻ സൂര്യ. വർഷങ്ങൾ കൊണ്ട് തന്നെ ടെലിവിഷൻ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം നായകനായും വില്ലനായും എല്ലാം മലയാളികൾക്ക് മുന്നിൽ എത്താറുണ്ട്. നിരവധി കഥാപാത്രങ്ങളിൽ കൂടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാൻ താരതത്തിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം യഥാർത്ഥ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ട് സാജൻ സൂര്യ എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ജനിച്ച് വളരെ വീടിന്റെ പടിയിറങ്ങേണ്ടി വരുന്ന അവസ്ഥ തന്റെ യഥാർത്ഥ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നാണ് സാജൻ സൂര്യ പറഞ്ഞത്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആർഭാടവും ദൂർത്തും കൂടിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ഒരു വിഭാഗം ആളുകൾ പറഞ്ഞിരുന്നു. എന്നാൽ അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് വീട് വിട്ട് ഇറങ്ങേണ്ടി വന്നതെന്ന് സാജനും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ശരീര ഭാരം കൂടിയതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിനിടയിൽ ആണ് സാജൻ ഈ കാര്യങ്ങൾ പറഞ്ഞത്. ഭാര്യ സീരിയലിൽ അഭിനയിക്കുന്നതിന് വേണ്ടി ശരീരഭാരം ഒരുപാട് കൂട്ടേണ്ടി വന്നു. ആഹാരം മാത്രം കഴിക്കുകയായിരുന്നു. വ്യായാമങ്ങൾ ഒന്നും തന്നെ ചെയ്തിരുന്നില്ല. നാല് വർഷക്കാലം അത് തന്നെ തുടർന്ന്. സിനിമയിൽ ആയിരുന്നെങ്കിൽ അഭിനയം പൂർത്തിയാക്കി ഒന്നോ രണ്ടോ മാസം കൊണ്ട് പഴയ രൂപത്തിലേക്ക് എത്താൻ കഴിയുമായിരുന്നു. എന്നാൽ പരമ്പര കഴിഞ്ഞപ്പോഴേക്കും എനിക്ക് എന്റെ പഴയ രൂപം തന്നെ നഷ്ട്ടപെട്ടിരുന്നു. സീരിയലുകൾക്ക് ഒരു പൊതു സ്വഭാവം ഉണ്ട്, നമ്മൾ ഇപ്പോൾ ഏത് രൂപത്തിൽ ആണോ ആ രൂപത്തിന് ചേർന്ന വേഷങ്ങൾ ആകും നമ്മളെ തേടി എത്തുക.

അതിനു ശേഷം വന്നതെല്ലാം പ്രായം കൂടുതൽ ഉള്ള കഥാപാത്രങ്ങൾക്ക് വേണ്ടി ഉള്ളതായിരുന്നു. ഒന്നെങ്കിൽ മെയിൽ ഹീറോയോ അല്ലെങ്കിൽ മെയിൻ വില്ലനോ ആയിരിക്കണം. ഇത് രണ്ടും അല്ലാത്ത പ്രായമുള്ള കഥാപാത്രങ്ങളുടെ വേഷമായിരുന്നു വരുന്നതൊക്കെയും എന്ന് ആണ് സാജൻ സൂര്യ പറഞ്ഞത്.

Trending

To Top
Don`t copy text!