‘ഞാൻ ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, തനിക്ക് ഭക്ഷണം കഴിക്കാതിരിക്കാൻ പറ്റില്ല’: അനാർക്കലി മരയ്ക്കാർ!!

യുവനടി അനാർക്കലി മരയ്ക്കാർ ആനന്ദം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ്. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ തുടങ്ങി കുറച്ച് സിനിമകളിൽ മാത്രമാമ് താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും അനാർക്കലി മരയ്ക്കാരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക്…

യുവനടി അനാർക്കലി മരയ്ക്കാർ ആനന്ദം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ്. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ തുടങ്ങി കുറച്ച് സിനിമകളിൽ മാത്രമാമ് താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും അനാർക്കലി മരയ്ക്കാരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ തന്റെ വീട്ടിലെ പെരുന്നാൾ ആഘോഷങ്ങളെ കുറിച്ച് പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

‘റംസാൻ ചെറുപ്പത്തിലായിരുന്നു കുറച്ച് കൂടി രസമെന്ന് തോന്നീട്ടുണ്ട്. പെരുന്നാളിന് കസിൻസിനൊപ്പം പുറത്ത് പോകും. പെരുന്നാൾ ദിവസം വീടൊക്കെ വൃത്തിയാക്കും. അതൊക്കെയാണ് എന്റെ ഓർമകൾ. ഉമ്മയാണ് വീട് വൃത്തിയാക്കുക. പക്ഷെ സാധനം വാങ്ങാൻ ഞാനാണ് എപ്പോഴും പോകുന്നത്. അതേ സമയം പെരുന്നാൾ എന്റെ വീട്ടിൽ ആഘോഷിക്കുന്നത് കുറഞ്ഞു.

ഇതുവരെ മുഴുവൻ നോമ്പ് എടുത്തിട്ടില്ല . ഇപ്രാവശ്യം നോമ്പ് എടുക്കണമെന്ന് വിചാരിച്ചിരുന്നു പക്ഷെ നടന്നില്ല. ഞാൻ ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല. എനിക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് ബുദ്ധിമുട്ടാണ് എന്നാൽ വെള്ളം കുടിക്കാതെ ഇരിക്കുന്നത് യാതൊരു പ്രശ്‌നമല്ല.പക്ഷെ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല. ഞാൻ നോമ്പില്ലെങ്കിലും നോമ്പ് തുറക്കാൻ പോകാറുണ്ട്.


പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വാക്കുകൾ.അഷ്റഫ് ഹംസര ചനയും സംവിധാനവും നിർവ്വഹിക്കുന്ന സുലേഖ മൻസിൽ എന്ന സിനിമയാണ് അനാർക്കലി മരയ്ക്കാരുടെതായി ഒടുവിലെത്തിയ ചിത്രം.