നഴ്‌സറി കുട്ടിയല്ലല്ലോ ഷെയ്ന്‍, വീട്ടുകാരെ വിളിച്ചുകൊണ്ട് വരേണ്ട ആവശ്യമില്ലല്ലോ!!! നിര്‍മ്മാതാവ് സുരേഷ് കുമാര്‍

താരസംഘടന യുവതാരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗമിനെയും വിലക്കിയ നടപടിയില്‍ പ്രതികരിച്ച് നിര്‍മ്മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍. നടന്മാരെ വിലക്കിയ നടപടിയില്‍ യാതൊരു തെറ്റുമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. വീട്ടില്‍…

താരസംഘടന യുവതാരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗമിനെയും വിലക്കിയ നടപടിയില്‍ പ്രതികരിച്ച് നിര്‍മ്മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍. നടന്മാരെ വിലക്കിയ നടപടിയില്‍ യാതൊരു തെറ്റുമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് ആരെയും വിളിച്ചുകൊണ്ട് വരേണ്ട ആവശ്യമില്ല. ഇനി കൊണ്ടുവന്നാല്‍ അസോസിയേഷന്റെ പടി കയറ്റില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയിലാണ് നിര്‍മ്മാതാവിന്റെ പ്രതികരണം.

വിലക്കിയതില്‍ ഒരു പാതകവുമില്ല, കാരണം ഒരു പ്രാവശ്യം മാറ്റിനിര്‍ത്തി എല്ലാം പറഞ്ഞ് മനസിലാക്കിയാണ് രണ്ടാമത് അവരെ തിരിച്ചെടുത്തത്. പിന്നെയും അത് തന്നെ ആവര്‍ത്തിച്ചാല്‍ എന്ത് ചെയ്യും. കുറച്ചുനാള്‍ അവര്‍ വീട്ടില്‍ ഇരുന്ന് വിശ്രമിക്കട്ടെ പിന്നീട് മറ്റ് കാര്യങ്ങള്‍ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടിയൊന്നുമല്ലല്ലോ ഷെയ്ന്‍, പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഷെയ്ന്‍. സ്വന്തമായി തന്നെ സംസാരിക്കാമല്ലോ. വീട്ടില്‍ നിന്ന് ആരെയെങ്കിലും വിളിച്ചുകൊണ്ട് വരേണ്ട ആവശ്യമൊന്നുമില്ലല്ലോ.

ഇനി വീട്ടില്‍ നിന്നും ആരെയെങ്കിലും കൊണ്ടുവന്നാല്‍ ഞങ്ങളുടെ അസോസിയേഷന്റെ പടി കയറ്റില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. നേരിട്ട് വന്നാല്‍ സംസാരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.