സൗന്ദര്യം മാത്രം വിൽക്കാനുള്ള മാധ്യമം ആണോ സിനിമ

എന്തൊരു അസാധ്യ നടൻ ആണ് ഈ മനുഷ്യൻ, മലയാള സിനിമ എന്ത്കൊണ്ട് കലാകാരന്റെ കല ഉപയോഗപ്പെടുത്തുന്നില്ല, സൗന്ദര്യം മാത്രം വിൽക്കാനുള്ള മാധ്യമം ആണോ സിനിമ, അല്ലെന്ന് തെളിയിക്കുന്നത് ഇത്തരം കഥാപാത്രങ്ങളാണ് മനുഷ്യരാണ്, ഈ നടന്റെ…

എന്തൊരു അസാധ്യ നടൻ ആണ് ഈ മനുഷ്യൻ, മലയാള സിനിമ എന്ത്കൊണ്ട് കലാകാരന്റെ കല ഉപയോഗപ്പെടുത്തുന്നില്ല, സൗന്ദര്യം മാത്രം വിൽക്കാനുള്ള മാധ്യമം ആണോ സിനിമ, അല്ലെന്ന് തെളിയിക്കുന്നത് ഇത്തരം കഥാപാത്രങ്ങളാണ് മനുഷ്യരാണ്, ഈ നടന്റെ അസാമാന്യ അഭിനയത്തിൽ ആ സിനിമക്ക് എന്തൊരു ഭംഗിയാണ്, ഒരു സ്റ്റാർടത്തിന്റെ പുറകെ മാത്രം മലയാള സിനിമ സഞ്ചരിക്കുന്നത് ഒരു തരം ജാതിവിവേചനം പോലെ തന്നെയാണ്, എത്ര വെളുപ്പുണ്ട് എത്ര പൊക്കമുണ്ട് എത്ര സൗന്ദര്യമുണ്ട് എന്നൊക്കെ നോക്കാതെ എത്ര കലയുണ്ട് എന്ന് നോക്കി അഭിനേതാക്കളെ വിലയിരുത്താൻ ഇനിയും സിനിമ പഠിക്കേണ്ടതുണ്ട്… മാലിക്ക്, നായാട്ട്, തുടങ്ങിയ സിനിമകളിൽ നിമിഷയെ കണ്ടപ്പോൾ മലയാളിക്ക് എന്തൊരു ബുന്ധിമുട്ടാണ് ഉണ്ടായത്, കറുത്തതാണ്, സൗന്ദര്യം ഇല്ല എന്നൊക്കെ പറഞ് ആ നടിയെ എത്ര ചെളി വാരി എറിഞ്ഞു, എത്ര സ്വാഭാവികമായാണ് നിമിഷ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.. എത്ര അംഗീകാരങ്ങൾ കിട്ടേണ്ട നടിയാണ് നിമിഷ,, തൂവെള്ള നിറമുണ്ടെങ്കിൽ, നല്ല നീളൻ മുടിയുണ്ടെങ്കിൽ, ആരെയും ആകർഷിക്കാനുള്ള സൗന്ദര്യം ഉണ്ടെങ്കിൽ മാത്രം ഒരാളെ അംഗീകരിക്കാൻ നമ്മൾ തയ്യാറാകരുത്… ഇന്ദ്രൻസ് കാലങ്ങളോളം കുടകമ്പി ആയിരുന്നു, നായകന്റെ വാലായിരുന്നു.

ആരും ശ്രെദ്ധിച്ചില്ല ഇങ്ങനെ ഒരു നടനെ, മനുഷ്യനെ…. എത്ര വൈകാരികമായാണ് പ്രേക്ഷകർ ഇന്ദ്രൻസ് എന്ന നടനെ സ്വീകരിച്ചത്, എന്ത്‌ മാത്രം തേജസ്‌ ആണ് കഥാപാത്രങ്ങൾക്ക് ഇന്ദ്രൻസ് എന്ന നടൻ നൽകിയത്,ഹോം എന്ന സിനിമയിലെ ഇന്ദ്രൻസ് ജീവൻ നൽകിയ കഥാപാത്രം ഇന്നെലെ വരെ നമ്മളോട് അടുത്തിട പഴകിയ പോലെ തോന്നുന്നു, സിനിമ കണ്ട് കുറച്ചധികം സമയം കഴിഞ്ഞിട്ടും ആ കഥാപാത്രം എന്നിൽ നിന്ന് ഇറങ്ങിപോകുന്നില്ല…… മമ്മൂക്കയും ലാലേട്ടനും ദിലീപേട്ടനും ചക്കൊച്ഛനും, ആടിത്തിമിർക്കുന്ന മലയാള സിനിമ ചില മനുഷ്യരുടേത് കൂടിയാകേണ്ടതുണ്ട്….. സാധാരണക്കാരനായ മനുഷ്യരുടെ ജീവിതങ്ങളാണ് സിനിമകൾ ആകേണ്ടത്, എത്രയോ നടന്മാരെ, നടിമാരെ നമ്മൾ കണ്ടഭാവം നടിച്ചില്ല അവർ ഒക്കെ എത്ര ഭംഗിയായി അഭിനയിച്ചവരാണ് എത്ര ആത്മാർഥമായി സിനിമയെ കണ്ടവരാണ്…. ഇപ്പോഴും നമ്മൾ പ്രേക്ഷകർ സൂപ്പർസ്റ്റാർസിന്റെ സിനിമകളെ മാത്രം സ്വീകരിക്കുന്നു, ഇനിയെങ്കിലും മലയാള സിനിമ പണകൊഴുപ്പിൽ നിന്ന് താഴേക്ക് ഇറങ്ങുമെന്ന് നമുക്ക് പ്രേത്യാശിക്കാം.