നമ്മുടെ പ്രശ്നം പറയാനോ നമ്മളെ ഒന്ന് മനസ്സിലാക്കാനോ ആരും ഇല്ല

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ പാർട്ണറായി പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് മാത്രമല്ല, താൻ നല്ല അഭിനേതാവ് കൂടി ആണ് എന്ന് സാന്ദ്ര തോമസ് തെളിയിച്ചിട്ടുണ്ട്.…

sandra thomas about film

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ പാർട്ണറായി പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് മാത്രമല്ല, താൻ നല്ല അഭിനേതാവ് കൂടി ആണ് എന്ന് സാന്ദ്ര തോമസ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമ മേഖലയിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. സാന്ദ്രയുടെ നിർമ്മാണ കമ്പനി ആയിരുന്നു ആട് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് സാന്ദ്രയുടെ തുറന്ന് പറച്ചിൽ. ആടിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് അന്ന് ഇടുക്കി ജില്ലയിൽ ഉണ്ടായിരുന്ന എല്ലാ വീടുകളിലും താൻ ബാത് റൂമിൽ പോയിട്ടുണ്ടായിരുന്നു എന്നാണ് സാന്ദ്ര പറയുന്നത്. ആ സിനിമയിൽ പെണ്ണുങ്ങൾ ആരും ഇല്ലായിരുന്നു. മുഴുവൻ ആണുങ്ങൾ ആയിരുന്നു. ഞാൻ പ്രൊഡ്യൂസർ ആയിരുന്ന സമയം ആയിരുന്നു അത്. അതാണ് തനിക്കും അവിടെ തുടരേണ്ടി വന്നത്.

ചിത്രത്തിൽ ശ്രിന്ദ അഭിനയിച്ചിരുന്നുവെങ്കിലും ഒരു ദിവസം മാത്രമായിരുന്നു ശ്രിന്ദയുടെ ഷൂട്ട് ഉണ്ടായിരുന്നത്. ആ ഒരു ദിവസത്തേക്ക് മാത്രമാണ് ശ്രിന്ദ ലൊക്കേഷനിൽ വന്നത്. അങ്ങനെ ഒരാൾക്ക് വേണ്ടി മാത്രം കാരവാൻ എടുക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആ സ്ഥലത്തെ എല്ലാ വീടുകളിലും എനിക്ക് ബാത്റൂമിൽ പോകേണ്ടി വന്നു. അന്ന് അതായിരുന്നു അവസ്ഥ എന്നും സിനിമയില്‍ നമ്മുടെ ഒരു പ്രശ്‌നം പറയാന്‍ ആരുമില്ലെന്നും അവിടെ നമ്മളെ മനസ്സിലാക്കാൻ ആരും ഇല്ല എന്നുമാണ് സാന്ദ്ര പറഞ്ഞത്.

ലോക്ക് ഡൗൺ കാലത്ത് സെലിബ്രിറ്റികൾ ആയ രണ്ടു കുട്ടികുറിബികൾ ആണ് സാന്ദ്രയുടെ തങ്കക്കൊലുസുകൾ, നടിയും നിർമ്മാതാവുമായ സാന്ദ്രയുടെ ഇരട്ടകുട്ടികളായ തങ്കത്തിനെയും കൊലുസിനെയും എല്ലാവര്ക്കും അറിയാം, കുട്ടികൾ ചെളിയിൽ കളിക്കുന്ന ചിത്രങ്ങൾ സാന്ദ്ര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു, എന്നാൽ ചിലർ സാന്ദ്രയെ  ഇതിൽ വിമർശിച്ചിരുന്നു, നിങ്ങൾ എന്തൊരു സ്ത്രീയാണ് കുട്ടികളെ ഇങ്ങനെ ചെളിയിൽ ഒക്കെ വിടാമോ എന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ ഇതിനെതിരെ സാന്ദ്ര പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, ഞാൻ എന്റെ കുട്ടികളെ മണ്ണിനെയും മഴയെയും അറിഞ്ഞാണ് വളർത്തുന്നത്, അവർ എല്ലാം കണ്ടും അറിഞ്ഞും വളരട്ടെ എന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം, പിന്നാലെ കുട്ടികൾ ഫാമിൽ കൃഷിയിൽ സഹായിക്കുന്ന വീഡിയോയും സാന്ദ്ര ഇട്ടിരുന്നു, ഇത് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും പിന്നാലെ കുട്ടികൾ സെലിബ്രിറ്റികളായി മാറുകയും ചെയ്തിരുന്നു.