പങ്കാളിയുടെ എല്ലാ കൊള്ളരുതായ്മകളും മറ്റൊരാൾ അംഗീകരിക്കണമെന്നോ സ്വീകരിക്കണമെന്നോ ഇല്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

പങ്കാളിയുടെ എല്ലാ കൊള്ളരുതായ്മകളും മറ്റൊരാൾ അംഗീകരിക്കണമെന്നോ സ്വീകരിക്കണമെന്നോ ഇല്ല!

ancy vishnu about mukesh and devika

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി മാധ്യമങ്ങൾ വലിയ രീതിയിൽ മുകേഷിന്റെയും ദേവിയ്ക്കയുടെയും വിവാഹമോചന വാർത്തകൾ ആഘോഷിക്കുകയാണ്. മുകേഷും ദേവികയും വിവാഹമോചിതർ ആകുന്നുവെന്നും അതിനായി മേതിൽ ദേവിക മുകേഷിന് വക്കീൽ നോട്ടീസ് അയച്ചുവെന്നും ആണ് ആദ്യം പുറത്ത് വന്ന വാർത്തകൾ. എന്നാൽ ഇത് ശരിയാണോ എന്ന് പലരും സംശയിച്ചു. പിന്നാലെ വിവാഹമോചന വാർത്ത ശരിവെച്ച് കൊണ്ട് ദേവിക രംഗത്ത് വന്നതോടെയാണ് വാർത്തയിൽ സത്യം ഉണ്ടെന്നു ആളുകൾക്കും മനസ്സിലായത്. വിവാഹമോചിതർ ആകുന്നുവെന്നു മേതിൽ ദേവിക പറഞ്ഞതിന് പിന്നാലെ പറഞ്ഞതും പറയാത്തതുമായ പല കാര്യങ്ങൾ ആണ് മാധ്യമങ്ങൾ എഴുതി വിടുന്നത്. ഈ കൂട്ടത്തിൽ പലതും ദേവിക പറയാത്ത കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഈ വാർത്തകളോട് തന്റെ നിലപാടുകൾക്ക് അനുസരിച്ച് പ്രതികരിക്കുന്ന ആൻസി വിഷ്ണു എന്ന യുവതി. ഫേസ്ബുക്കിൽ കൂടിയാണ് ആൻസി തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം,

‘മേതിൽ ദേവികയുടെയും മുകേഷിന്റെയും വിവാഹമോചന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയ ആസ്വദിക്കുകയാണ്. അവർ പറഞ്ഞതും പറയാത്തതും സോഷ്യൽ മീഡിയ വാർത്തയാക്കുകയാണ്, വിവാഹവും വിവാഹമോചനവും രണ്ടു വ്യക്തികളുടെ സ്വകാര്യതയാണ്, അതിന് അത്ര തന്നെ പ്രാധാന്യം കൊടുക്കേണ്ടതുമുണ്ട്. ദാമ്പത്യം എന്ന ഉത്തരവാദിത്വത്തിൽ അവർ ഒരിക്കൽ പ്രവേശിച്ചു എന്നിരിക്കെ, പങ്കാളിയുടെ എല്ലാ കൊള്ളരുതായ്മകളും മറ്റൊരാൾ അംഗീകരിക്കണമെന്നോ സ്വീകരിക്കണമെന്നോ ഇല്ല.. മേതിൽ ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചത് എത്ര ഉത്തരവാദിത്തത്തോടെയാണ്, അവർ മുകേഷിന് എത്ര ബഹുമാനം കൊടുത്താണ് സംസാരിച്ചത്…. വിവാഹമോചനം എന്നാൽ ഇനി മുതൽ ശത്രുക്കൾ എന്ന് അർഥമില്ല.. ഒരാളുടെ ശെരികൾ മറ്റൊരാളുടെ ശെരികൾ ആകാതിരിക്കുമ്പോൾ, ആ പൊരുത്തകേടുകൾ കാലങ്ങൾ തുടരുമ്പോൾ, വേർപിരിയലിനെ കുറിച്ച് ആലോചിക്കുന്നതിൽ എന്താണ് തെറ്റ്…. വിവാഹം പോലെ സന്തോഷമല്ല വിവാഹമോചനം, അവർ എത്ര പരസ്പരം വെറുത്താലും വിവാഹമോചനം സന്തോഷം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല…. സാധാരണക്കാരോ, സെലിബ്രിട്ടികളോ ആകട്ടെ അവരുടെ സങ്കടങ്ങൾ നമ്മൾ ആസ്വദിക്കരുത്…’ എന്നുമാണ് ആൻസി വിഷ്ണുവിന്റെ പോസ്റ്റ്.

വിവാഹമോചിതർ ആകുന്നു എന്ന് പ്രചരിച്ചത് ശരിയായ വാർത്ത ആണെന്നും എട്ടു വർഷമായി താനും മുകേഷും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്, എന്നാൽ അദ്ദേഹവുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും അത് കൊണ്ടാണ് വിവാഹമോചിതർ ആകാൻ തീരുമാനിച്ചത് എന്നും വിവാഹമോചനം നേടിയാലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നും ആണ് മേതിൽ ദേവിക പറഞ്ഞത്.

Trending

To Top