ആദ്യമായി മലയാളഗാനം ആലപിച്ച് അനിരുദ്ധ്, ശേഷം മൈക്കില്‍ ഫാത്തിമയിലെ ഗാനത്തിന്റെ ടീസര്‍ റിലീസായി

ഇന്ത്യന്‍ സംഗീത രംഗത്തെ തരംഗമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി മലയാളം സിനിമാ ഗാനവുമായെത്തുന്നു. കല്യാണി പ്രിയദര്‍ശന്‍ മുഖ്യ വേഷത്തിലെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്. ‘ടട്ട ടട്ടര’ എന്ന ഗാനത്തിന്റെ രസകരമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടത്. ഗാനം ഈ ശനിയാഴ്ച റിലീസാകും. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ സംവിധായകന്‍ മനുവും ഹിഷാമും സുഹൈല്‍ കോയയും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോയിലൂടെയാണ് ഗാനത്തിന്റെ ടീസര്‍. കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ചിത്രത്തില്‍ കല്യാണിയുടെ കരിയര്‍ ബെസ്‌ററ് പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

Sesham Mike-Il Fathima

മനു സി കുമാര്‍ സംവിധാനം നിര്‍വഹിച്ച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.
സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – രഞ്ജിത് നായര്‍, എഡിറ്റര്‍ -കിരണ്‍ ദാസ്, ആര്‍ട്ട് -നിമേഷ് താനൂര്‍,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് -റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദര്‍, പബ്ലിസിറ്റി -യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ -ഐശ്വര്യ സുരേഷ്, പി ആര്‍ ഓ -പ്രതീഷ് ശേഖര്‍.

Previous articleഅരിക്കൊമ്പന്റെ പേരില്‍ തങ്ങള്‍ പണപിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ ആര് പണം തന്നു എന്നത് പുറത്തുവരണം- മീരാ ജാസ്മിന്റെ സഹോദരി
Next articleനാല് ഭാഷകളില്‍ പടങ്ങളെല്ലാം ഹിറ്റ്!! ഈ ഭാഗ്യം മറ്റൊരു മലയാള നടിയ്ക്ക് ഉണ്ടായിട്ടുണ്ടോ?