അരിക്കൊമ്പന്റെ പേരില്‍ തങ്ങള്‍ പണപിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ ആര് പണം തന്നു എന്നത് പുറത്തുവരണം- മീരാ ജാസ്മിന്റെ സഹോദരി

അരിക്കൊമ്പന്റെ പേരില്‍ പണം പിരിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടിയുമായ മീര ജാസ്മിന്റെ സഹോദരി രംഗത്ത്. കഴിഞ്ഞ ദിവസമാണ് നടിയുടെ പേരില്‍ പണപ്പിരിവ് നടന്നെന്ന് വിവാദമായത്. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അരിക്കൊമ്പന്റെ പേരില്‍…

അരിക്കൊമ്പന്റെ പേരില്‍ പണം പിരിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടിയുമായ മീര ജാസ്മിന്റെ സഹോദരി രംഗത്ത്. കഴിഞ്ഞ ദിവസമാണ് നടിയുടെ പേരില്‍ പണപ്പിരിവ് നടന്നെന്ന് വിവാദമായത്. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അരിക്കൊമ്പന്റെ പേരില്‍ പണം പിരിച്ചു എന്ന ആരോപണമാണ് നടി മീര ജാസ്മിന്റെ സഹോദരി സാറയ്ക്കെതിരെ ശ്രീജിത്ത് ആരോപിച്ചത്. തന്നെയും സഹോദരി നടി മീര ജാസ്മിനെയും അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന അപകീര്‍ത്തിപ്പെടുത്തി എന്ന സാറ റോബിന്‍ പരാതി നല്‍കി.

കെയര്‍ ആന്‍ഡ് കണ്‍സേണ്‍ ഫോര്‍ ആനിമല്‍സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് സാറ. അഭിഭാഷന്റെ പരാതിക്കെതിരെ പൊലീസ് കേസെടുത്തു. സാറ റോബിന്‍, സിറാജ് ലാല്‍ എന്നിവര്‍ക്കെതിരെ ശ്രീജിത്ത് പരാതി നല്‍കി.

അരിക്കൊമ്പന്റെ പേരില്‍ പണം സമാഹരിച്ചിട്ടില്ലെന്നും വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും സാറ പറഞ്ഞു. മീര ജാസ്മിന്റെ പേര് മനപൂര്‍വ്വം ഈ പ്രശ്‌നത്തിലേക്ക് കൊണ്ടുവന്നതാണെന്നും സാറ ആരോപിച്ചു.

കെയര്‍ ആന്‍ഡ് കണ്‍സേണ്‍ ഫോര്‍ ആനിമല്‍സ് എന്ന ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാന്‍ പോവുകയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 900 മുതല്‍ 1000 ആളുകള്‍ വരെ ഈ വാട്‌സ് ആപ്പ് ഗ്രൂപ്പിലുണ്ട്. സംഘടന രൂപപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയ ആരോ അതിനെതിരെ പ്രവര്‍ത്തിക്കുന്നതായാണ് നമുക്ക് മനസ്സിലായതെന്ന് സാറ പറയുന്നു.

ഞങ്ങള്‍ പണപിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ ആര് ഞങ്ങള്‍ക്കു അതു തന്നു എന്നുള്ളതു പുറത്തുവരണമല്ലോ. ഏത് അക്കൗണ്ടില്‍ നിന്ന് പണം വന്നു, അതിന്റെ വിശദ വിവരങ്ങള്‍ വേണം. ഈ സംഘടനയുടെ പേരില്‍ അക്കൗണ്ടുകളൊന്നും തന്നെ ആരംഭിച്ചിട്ടില്ല. അടുത്ത ആഴ്ച്ചയാണ് ആ സംഘടനയുടെ രജിസ്റ്ററേഷന്‍ നടക്കുക എന്നും വിഷയത്തില്‍ സാറ വ്യക്തമാക്കി.

എന്നെന്നും അരിക്കൊമ്പനൊപ്പം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഒരു സംഘടന എന്ന ചിന്ത ഉണ്ടാകുന്നത്. വിദേശത്തു നിന്ന് പണം സമാഹരിക്കാനാകും എന്നുള്ള വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോര്‍ട്ടുകളും കാട്ടിയാണ് പരാതി നല്‍കിയത്.

ഇത്രയധികം അംഗങ്ങളുള്ള ആ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് താന്‍ മെമ്പറായതിനെ കുറിച്ചും സാറ പറയുന്നുണ്ട്. ‘വാട്‌സ് ആപ്പ് ആരംഭിച്ച അന്നു മുതല്‍ ഞാനിതിന്റെ ഭാഗമാണ്. ശ്രീജിത്ത് പെരുമന ഗ്രൂപ്പില്‍ വന്ന ശേഷം തന്റെ പേര് ഉപയോഗിച്ച് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തത്. അതിലൂടെ ആ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കാന്‍ പദ്ധതിയുണ്ടായിരുന്നു.

Meera Jasmine
Meera Jasmine

എന്തുകൊണ്ടാണ് മീരയെ ഇതില്‍ ഉള്‍പ്പെടുത്തിയതെന്ന് മനസ്സിലാകുന്നില്ല. വക്കീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സഹോദരിയുടെയും എന്റെയും പേര് പരാമര്‍ശിച്ചിട്ടുണ്ട്,’ സാറ വ്യക്തമാക്കി.

മാത്രമല്ല ശ്രീജിത്തിന് തങ്ങളോടുള്ള വിരോധത്തിന്റെ കാര്യവും സാറ പറഞ്ഞു.
ശ്രീജിത്ത് പെരുമനയുടെ ഒരു ടോക്ക് നല്‍കണമെന്ന കാര്യം രശ്മി സ്റ്റാലിന്‍ എന്ന യുവതി ആവശ്യപ്പെട്ടിരുന്നു. അതിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് തന്നോട് ഇങ്ങനെയെല്ലാം ചെയ്തതെന്നും സാറ വ്യക്തമാക്കി.