ഇത് ഗർഭകാലത്തിന്റെ മറ്റൊരു മനോഹര വശം! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത് ഗർഭകാലത്തിന്റെ മറ്റൊരു മനോഹര വശം!

Anita maternity photoshoot

ഇന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വെഡിങ് ഫോട്ടോഷൂട്ടുകളും, മറ്റേർണിറ്റി ഫോട്ടോഷൂട്ടുകളുമായി നിറയുകയാണ് സോഷ്യൽ മീഡിയ. സെലിബ്രിറ്റികളും സാധാരണ പ്രേഷകരുമെല്ലാം തങ്ങളുടെ നല്ല നിമിഷങ്ങൾ എല്ലാം ഫോട്ടോഷൂട്ടുകൾ ആയി ആളുകളുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത്തരം ഫോട്ടോഷൂട്ടുകളിൽ പലതും അതിരുവിടുന്നതിന്റെ പേരിൽ കടുത്ത വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്. സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവർ തങ്ങളുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ടുകൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പേർളി മാണി, കരീന കപൂർ, അനുഷ്ക ശർമ്മ തുടങ്ങിയവർ എല്ലാം ഇത്തരത്തിൽ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

Anita Hasanandini

Anita Hasanandini

ഇപ്പോൾ ഇത്തരത്തിൽ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അനിത ഹസനന്ദിനി. തന്റെ ഗർഭകാല ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. കന്നഡ ചിത്രങ്ങളിലും ഹിന്ദി ചിത്രങ്ങളിലുമെല്ലാം അഭിനയിച്ച അനിത മിനിസ്ക്രീൻ പ്രേക്ഷകർക്കും പരിചിതയാണ്. താരം ടിവി ഷോകളിൽ എല്ലാം പ്രേഷകരുടെ വലിയ ചർച്ചകളിൽ ഒന്നായി മാറിയിരുന്നു. നിറവയറുമായി ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഭർത്താവ് രോഹിത് റെഡ്‌ഡിയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. ഗർഭിണി ആണെങ്കിൽ തന്നെയും വളരെ ആക്റ്റീവ് ആണ് അനിത.

Anita

Anita

നിരവധി സെലിബ്രിറ്റികൾ ആണ് ഇപ്പോൾ തങ്ങളുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ടുകൾ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുള്ളത്. സമീറ റെഡ്‌ഡി, എമി ജാക്സൺ, ലിസ ഹെയ്ഡൻ തുടങ്ങിയ താരങ്ങൾ എല്ലാം തങ്ങളുടെ ഗർഭകാല ചിത്രങ്ങൾ നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത്തരം ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ്.

Trending

To Top
Don`t copy text!