സാരിയിൽ അതിമനോഹാരിയായി ആൻ, പുതിയ സന്തോഷം പങ്കുവെച്ച് താരം!

എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. പതിനഞ്ചോളം മലയാള ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞപ്പോൾ ആണ് ആൻ…

എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. പതിനഞ്ചോളം മലയാള ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞപ്പോൾ ആണ് ആൻ വിവാഹിതയാകുന്നത്. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്. ആനിനെ ഭർത്താവ് ജോമോൻ ടി ജോൺ മലയാള സിനിമയിലെ മികച്ച ക്യാമറാമാൻ മാരിൽ ഒരാളാണ്. ഇരുവരും വേർപിരിയുന്നതിന്റെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ ചർച്ചയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന ആൻ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുന്നു എന്നുള്ള വാർത്തകളും ഇതിനു പിന്നാലെ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ദ നേടാറുണ്ട്. ഇത്തരത്തിൽ ആൻ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും തന്റെ വിശേഷവും ആണ് ശ്രദ്ധനേടുന്നത് .

തന്റെ അടുത്ത സുഹൃത്തിന്റെ പുതിയ സംരംഭത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ടുള്ളതായിരുന്നു ആനിന്റെ പോസ്റ്റ്. തന്റെ സുഹൃത്ത് പുതിയതായി ആരംഭിച്ച ഓൺലൈൻ സാരി ബൊട്ടീക്കിന്റെ പ്രമോഷൻ ആയിട്ടാണ് ആൻ തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. മനോഹരമായ കോട്ടൺ സാരി അണിഞ്ഞുകൊണ്ടുള്ള ആനിന്റെ ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തിൽ മനോഹരമായ സാരി അണിയാൻ ലഭിക്കുന്ന അവസരങ്ങൾ ഒന്നും താൻ പാഴാക്കാറില്ല എന്ന് കുറിച്ച് കൊണ്ടാണ് മനോഹരമായ തന്റെ ചിത്രങ്ങൾ ആൻ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

‘എൽസമ്മ എന്ന ആൺകുട്ടി’ ചിത്രത്തിൽ കൂടി അഭിനയജീവിതത്തിനു അരങ്ങേറ്റം കുറിച്ച താരമാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ആനിനു വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിക്കൊടുത്തത്. അതിനു ശേഷം കുറച്ച് ചിത്രങ്ങളിൽ താരം അഭിനയിച്ചെങ്കിലും വിവാഹത്തോടെ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു.