തമിഴ്‌നാട്ടില്‍ നടന്നാലും അത് കേരളത്തില്‍ നടക്കില്ല..! സ്വാതന്ത്ര്യമല്ലേ വലുത്! – അനൂപ് മേനോന്‍

സിനിമാ നിരൂപണം എഴുതുന്നതിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ അനൂപ് മേനോന്‍ രംഗത്ത്.. അനൂപ് മേനോന്റെ ഏറ്റവും പുതിയ ചിത്രം, വരാലിനെ കുറിച്ച് സംസാരിക്കവെയാണ് നടന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്……

സിനിമാ നിരൂപണം എഴുതുന്നതിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ അനൂപ് മേനോന്‍ രംഗത്ത്.. അനൂപ് മേനോന്റെ ഏറ്റവും പുതിയ ചിത്രം, വരാലിനെ കുറിച്ച് സംസാരിക്കവെയാണ് നടന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്… സിനിമാ നിരൂപണം എഴുതരുത് എന്ന് ആര്‍ക്കും ആരോടും പറയാന്‍ അവകാശം ഇല്ല.. തമിഴ്‌നാട്ടില്‍ അങ്ങനെ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല.. അവിടെ അങ്ങനെ പലതും നടക്കുന്നുണ്ട്..

എന്നാല്‍ കേരളത്തില്‍ അങ്ങനെ പറഞ്ഞാല്‍ നടക്കില്ലെന്നാണ് അനൂപ് മേനോന്‍ പറയുന്നത്. കേരളത്തില്‍ നമുക്ക് നിരൂപണം എഴുതരുത് എന്ന് ആരോടും പറയാന്‍ പറ്റില്ല.. അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.. അതല്ലേ നമുക്ക് വലുത്.. എഴുതണം.. എഴുതണ്ട എന്നൊന്നും പറയാന്‍ സാധിക്കില്ല, ഒരിക്കലും.. പക്ഷേ കുറച്ചകൂടി എംപതറ്റിക്ക് ആയിട്ട് എഴുതണം എന്നാണ് അദ്ദേഹം പറഞ്ഞത്. വരാല്‍ സിനിമയുമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സിനിമ കാണാതെ പലരും ഇവിടെ സിനിമാ നിരൂപണം എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്.. അത് വലിയ ക്രൂരതയാണ് എന്നും നടന്‍ അഭിപ്രായപ്പെട്ടു.. അത് ഒരു പ്രമുഖ മാധ്യമത്തില്‍ നിന്ന് പോലും തനിക്കുണ്ടായ അനുഭവമാണ് എന്നും അദ്ദേഹം വേദിയില്‍ വെച്ച് പറഞ്ഞു.. സിനിമ കാണാതെ അതേ കുറിച്ച് സംസാരിക്കുന്നത്.. തെറ്റാണ്.. സിനിമ കണ്ടിട്ട് അഭിപ്രായം പറയൂ.. അതിപ്പോള്‍ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നാണെങ്കിലും തുറന്ന് പറയാമല്ലോ എന്നും നടന്‍ ചോദിക്കുന്നു…

അനൂപ് മേനോന്റെ തിരക്കഥയില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വരാല്‍.. ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു ത്രില്ലര്‍ ചിത്രമാണ്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അത് ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും സിനിമ പറയുന്നതായി അനൂപ് മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് പറഞ്ഞു.