‘ഐജി മീര ദേശ്മുഖ്’ ദൃശ്യം 2 ഹിന്ദി റീമേക്കിലെ ഗീതാ പ്രഭാകർ ഇതാണ്!!

മലയാളികൾ അത്രയും അധികം ആകാംഷയോ കണ്ട സിനിമയാണ് ജീത്തു ജോസഫിന്റെ ദൃശ്യം. എട്ട് വർഷത്തിനു ഇപ്പുറം മലയാളത്തിൽ രണ്ടാംഭാഗം എത്തിയപ്പോഴും വലിയ പ്രതീക്ഷയെടെ സിനിമ സ്വീകരിക്കപ്പെട്ടു.ദൃശ്യം 2 ന്റെ കന്നഡ,തെലുങ്ക് റീമേക്കുകൾ ഇതിനോടകം പ്രേക്ഷകരിലേക്ക്…

മലയാളികൾ അത്രയും അധികം ആകാംഷയോ കണ്ട സിനിമയാണ് ജീത്തു ജോസഫിന്റെ ദൃശ്യം. എട്ട് വർഷത്തിനു ഇപ്പുറം മലയാളത്തിൽ രണ്ടാംഭാഗം എത്തിയപ്പോഴും വലിയ പ്രതീക്ഷയെടെ സിനിമ സ്വീകരിക്കപ്പെട്ടു.ദൃശ്യം 2 ന്റെ കന്നഡ,തെലുങ്ക് റീമേക്കുകൾ ഇതിനോടകം പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. മലയാളത്തിൽ എന്നതു പോലെ അന്യഭാഷയിലും മികച്ച് സ്വീകരണമാണ് ദൃശ്യം 2വിന് ലഭിച്ചത്. ഇപ്പോഴിതാ ദൃശ്യം 2വിന്റെ ഹിന്ദി റീമേക്കും റിലീസിന് ഒരുങ്ങുകയാണ്.

ഹിന്ദി റീമേക്കിൽ അജയ് ദേവ്ഗണാണ് നായകനനായി എത്തുന്നത് .സിനിമ നവംബർ 18 പ്രദർശനത്തിനെത്തും.മലയാളത്തിൽ ആശ ശരത്ത് അവതരിപ്പിച്ച കഥാപാത്രമായ ഗീത പ്രഭാകർ എന്ന ഐജിയായി ഹിന്ദിയിൽ എത്തുന്നത് ബോളിവുഡിലെ സൂപ്പർ താരം തബു. ഇപ്പോഴിതാ മുൻ പൊലീസ് ഐജി മീര ദേശ്മുഖായി എത്തുന്ന തബുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ദൃശ്യം 2വിൽ അജയ് ദേവ്ഗണിനൊപ്പം ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാൾ യാദവ്, അക്ഷയ് ഖന്ന,രജത് കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.മുംബൈ, ഹൈദരാബാദ്,ഗോവ എന്നിവിടങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ദൃശ്യം 2 സംവിധാനം ചെയ്യുന്നത് അഭിഷേക് പതക് ആണ്. ദൃശ്യം 1 ഒരുക്കിയ സംവിധായകനായ നിഷികാന്ത് കാമത്തൽ 2020ൽ അന്തരിച്ചിരുന്നു