‘ഞാനിനി എന്തേലും പറഞ്ഞിട്ട് വേണം, ഇപ്പോഴേ പോസ്റ്ററില്‍ തലയില്ല’ വരാല്‍ ടീസര്‍

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘വരാല്‍’ ന്റെ ടീസര്‍ പുറത്തു വിട്ടു. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനെത്തുന്നു. അനൂപ് മേനോന്‍…

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘വരാല്‍’ ന്റെ ടീസര്‍ പുറത്തു വിട്ടു. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനെത്തുന്നു. അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന സിനിമ ടൈം ആഡ്‌സ് നിര്‍മിക്കുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം അനൂപ് മേനോന്‍ ഒരു ടൈം ആഡ്‌സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്. ‘റേസ് , റിലീജിയന്‍, റീട്രിബ്യൂഷന്‍ ‘ എന്ന ഹാഷ്ടാഗോഡു കൂടിയുള്ള ചിത്രം ഒരു പൊളിറ്റിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആയിരിക്കും. ‘കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറം ത്രില്ലും അതാണ് വരാല്‍ എന്ന് അണിയറ പ്രവര്‍ത്തകരും പറയുന്നു.

സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം രവി ചന്ദ്രന്‍. ദീപ സെബാസ്റ്റ്യനും കെ ആര്‍ പ്രകാശുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.