പ്രഥമ ഐ.വി ശശി ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തെന്നിന്ത്യയുടെ മികച്ച സംവിധായകനായിരുന്ന ഐ.വി ശശിയുടെ സ്മരണാര്‍ഥം ‘ഫസ്റ്റ് ക്ലാപ്പ്’ എന്ന കലാസാംസ്‌കാരിക സംഘടന സംഘടിപ്പിക്കുന്ന പ്രഥമ ഐ.വി ശശി ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഷോര്‍ട്ട് ഫിലിമായി നഹാസ് സംവിധാനം ചെയ്ത ‘ഹരിച്ചാലും…

തെന്നിന്ത്യയുടെ മികച്ച സംവിധായകനായിരുന്ന ഐ.വി ശശിയുടെ സ്മരണാര്‍ഥം ‘ഫസ്റ്റ് ക്ലാപ്പ്’ എന്ന കലാസാംസ്‌കാരിക സംഘടന സംഘടിപ്പിക്കുന്ന പ്രഥമ ഐ.വി ശശി ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച ഷോര്‍ട്ട് ഫിലിമായി നഹാസ് സംവിധാനം ചെയ്ത ‘ഹരിച്ചാലും ഗുണിച്ചാലും ഒന്ന്’ തെരഞ്ഞെടുക്കപ്പെട്ടു. ‘ഹരിച്ചാലും ഗുണിച്ചാലും ഒന്ന്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ എഡിറ്റര്‍ ഫിന്‍ ജോര്‍ജ്ജ് മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡിനും അര്‍ഹനായി.