അന്‍ഷിതയും അര്‍ണവും കിണറ്റില്‍ ചാടി!!!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അന്‍ഷിത. ഏഷ്യാനെറ്റിലെ കൂടെവിടെ പരമ്പരയിലെ സൂര്യയായി ആരാധകരെ സ്വന്തമാക്കിയയാളാണ് താരം. കൂടെവിടെ കൂടാതെ, തമിഴ് സീരിയലല്‍ ചെല്ലമ്മയിലും താരം ശ്രദ്ധേയായ കഥാപാത്രമാണ് ചെയ്യുന്നത്. ചെല്ലമ്മയില്‍ താരത്തിന്റെ നായകനാവുന്നത് പ്രശസ്തനായ…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അന്‍ഷിത. ഏഷ്യാനെറ്റിലെ കൂടെവിടെ പരമ്പരയിലെ സൂര്യയായി ആരാധകരെ സ്വന്തമാക്കിയയാളാണ് താരം. കൂടെവിടെ കൂടാതെ, തമിഴ് സീരിയലല്‍ ചെല്ലമ്മയിലും താരം ശ്രദ്ധേയായ കഥാപാത്രമാണ് ചെയ്യുന്നത്. ചെല്ലമ്മയില്‍ താരത്തിന്റെ നായകനാവുന്നത് പ്രശസ്തനായ നടന്‍ അര്‍ണവാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്‍ഷിത. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഇപ്പോള്‍ പങ്കുവച്ച പുതിയ വീഡിയോയയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

കിണറ്റില്‍ ചാടുന്ന വീഡിയോ ആണ് അന്‍ഷിത പങ്കുവച്ചത്. അന്‍ഷിതയ്ക്ക് ഒപ്പം അര്‍ണവും കിണറ്റിലേക്ക് ചാടുന്നുണ്ട്. അതേസമയം ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് ഇരുവരും കിണറ്റിലേക്ക് ചാടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ പുറത്തുവന്നതോടെ ആരാധകര്‍ എല്ലാം ആദ്യമൊന്നു ഞെട്ടിയിരുന്നു.

അന്‍ഷിതയും അര്‍ണവും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ഇരുവരെയും ബന്ധപ്പെടുത്തി ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും അര്‍ണവിന്റെ ജീവിതം തകര്‍ന്നെന്നും പ്രചരിച്ചിരുന്നു.

അന്‍ഷിത മൂലം തന്റേയും അര്‍ണവിന്റേയും ദാമ്പത്യ ജീവിതം തകര്‍ന്നുവെന്ന് കാണിച്ച് അര്‍ണവിന്റെ ഭാര്യ ദിവ്യ എത്തിയിരുന്നു. അന്‍ഷിതയ്ക്ക് വേണ്ടി അര്‍ണവ് തന്നെ ഒഴിവാക്കിയെന്നായിരുന്നു ദിവ്യയുടെ ആരോപിച്ചിരുന്നു. അന്‍ഷിതയുടെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കിണറ്റില്‍ ചാടുന്ന വീഡിയോയും പുറത്തുവന്നിരിക്കുന്നത്.

 

View this post on Instagram

 

A post shared by Arnaav Official (@arnaavactor)