തുനിഷ ശര്‍മ്മയുടെ ആത്മഹത്യ!! നടന്‍ ഷീസന്‍ ഖാന്‍ അറസ്റ്റില്‍

നടി തുനിഷ ശര്‍മ്മയുടെ ആത്മഹത്യയില്‍ സഹനടന്‍ അറസ്റ്റില്‍. നടന്‍ ഷീസന്‍ മുഹമ്മദ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. നടനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലെ വസായ് കോടതിയുടെതാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ…

നടി തുനിഷ ശര്‍മ്മയുടെ ആത്മഹത്യയില്‍ സഹനടന്‍ അറസ്റ്റില്‍. നടന്‍ ഷീസന്‍ മുഹമ്മദ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. നടനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലെ വസായ് കോടതിയുടെതാണ് നടപടി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ) പ്രകാരമാണ് പോലീസ് ഷീസാനെ അറസ്റ്റ് ചെയ്തത്. ഷീസന്‍ ഖാനെ 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആണ്.

ഇതുവരെ കേസില്‍ പോലീസിന്റെ പക്കല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പ്രണയപരാജയമാണ് മരണകാരണമെന്നും ആരോപണമുണ്ട്. കൂടുതല്‍ അന്വേഷണം നടക്കാനിരിക്കുന്നതായി ഷീസന്റെ അഭിഭാഷകന്‍ അറിയിച്ചു.

ഷീസന് ആസ്ത്മ രോഗിയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് ഖാന് വീട്ടിലെ ഭക്ഷണവും മരുന്നും കൊണ്ടുപോകാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഷീസന്‍ ഖാനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതാണ് ആത്മഹത്യ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്.