മേം അടല്‍ ഹൂ…അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്!!!

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മേം അടല്‍ ഹൂ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നടന്‍ പങ്കജ് ത്രിപാഠിയാണ് വാജ്‌പേയിയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ദ് അണ്‍ടോള്‍ഡ് വാജ്‌പേയി:…

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മേം അടല്‍ ഹൂ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നടന്‍ പങ്കജ് ത്രിപാഠിയാണ് വാജ്‌പേയിയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

‘ദ് അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്‌സ്’ എന്ന ഉല്ലേഖ് എന്‍പിയുടെ പുസ്തകമാണ് സിനിമയാക്കുന്നത്. കവി, രാഷ്ട്ര തന്ത്രജ്ഞന്‍, നേതാവ്, മനുഷ്യ സ്‌നേഹി…എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ വാജ്‌പേയിയെ വെള്ളിത്തിരയില്‍ കാണാം.

മേം അടല്‍ ഹൂ ചിത്രം സംവിധായകന്‍ രവി ജാദവാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉത്കര്‍ഷ് നൈതാനിയാണ്. പൗല മഗ്ലിന്‍ സോണിയ ഗാന്ധിയായി എത്തുന്നത്.

വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഡിസംബറിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കാല്‍ നൂറ്റാണ്ടിലേറെയായി ഇംഗ്ലിഷ് മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു കണ്ണൂര്‍ സ്വദേശിയായ ഉല്ലേഖ് എന്‍.പി. അദ്ദേഹത്തിന്റെ മൂന്ന് രചനകളില്‍ ഒന്നാണ് ‘ദ് അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്‌സ്’.