ഖുറേഷി മൊറോക്കോയിൽ, മോഹൻലാലിന്റെ പുതിയ ചിത്രം ശ്രദ്ധ നേടുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാരണ് മോഹൻലാൽ. ലലേട്ടൻ എന്നാണ് മലയാളികൾ ഒന്നടങ്കം വിളിക്കുന്നതും. വർഷങ്ങളായി മലയാശ സിനിമയിൽ പടർന്ന പന്തലിച്ചു നിൽക്കുകയാണ് മോഹൻലാൽ. അതുപോലെ തന്നെ മലയാളികൾക്ക് സുപരിചിതമായ മറ്റൊരു കാര്യമാണ് മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും…

മലയാളികളുടെ പ്രിയപ്പെട്ട താരമാരണ് മോഹൻലാൽ. ലലേട്ടൻ എന്നാണ് മലയാളികൾ ഒന്നടങ്കം വിളിക്കുന്നതും. വർഷങ്ങളായി മലയാശ സിനിമയിൽ പടർന്ന പന്തലിച്ചു നിൽക്കുകയാണ് മോഹൻലാൽ. അതുപോലെ തന്നെ മലയാളികൾക്ക് സുപരിചിതമായ മറ്റൊരു കാര്യമാണ് മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും സൗഹൃദം. മോഹൻ ലാലിന്റെ ഡ്രെവർ ആയി എത്തിയ ആന്റണി പെരുമ്പാവൂർ ഇന്ന് ലാലിന്റെ എല്ലാമാമെന്നു തന്നെ പറയാം.

ഇപ്പോഴിതാ ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.മൊറോക്കോയിൽ മോഹൻലാൽ എത്തിയപ്പോഴാണ് ആന്റണി പെരുമ്പാവൂർ ഈ ചിത്രം എടുത്തത്. സൺഗ്ലാസും ടീഷർട്ടും ധരിച്ച് ആണ് മോഹൻലാൽ ചിത്രത്തിൽ ഉള്ളത്.താരം നിക്കുന്ന ചിത്രത്തിന് പിന്നാലെ ‘ഖുറേഷി’ എന്ന് എഴുതിയത് കാണാം. ലൂസിഫറിൽ മോഹൻലാലിന്റെ കഥാപാത്രത്തിൻറെ പേര് ഖുറേഷി എന്നായിരുന്നു.


അതേ സമയം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണ് ‘എമ്പുരാൻ’. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിനിമയുടെ ചിത്രീകരണം പൂർണമായും വിദേശത്തായിരിക്കും. പൃഥിരാജി സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം 2024 പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പറയുന്നത്‌.