അമ്മയില്‍ അംഗത്വമെടുത്ത് ആന്റണി പെരുമ്പാവൂര്‍

സിനിമലോകത്തെ ആര്‍ക്കും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായുള്ള സൗഹൃദത്തെ കുറിച്ച് അറിവില്ലാത്തവരായി ആരുമില്ല. ഡ്രൈവറായി തുടങ്ങിയ കരിയറില്‍ നിന്ന് 25 മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. ഏതാണ്ട് അര പതിറ്റാണ്ടോളമായി മോഹന്‍ലാല്‍ എന്ന താരരാജാവിന്റ…

സിനിമലോകത്തെ ആര്‍ക്കും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായുള്ള സൗഹൃദത്തെ കുറിച്ച് അറിവില്ലാത്തവരായി ആരുമില്ല. ഡ്രൈവറായി തുടങ്ങിയ കരിയറില്‍ നിന്ന് 25 മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. ഏതാണ്ട് അര പതിറ്റാണ്ടോളമായി മോഹന്‍ലാല്‍ എന്ന താരരാജാവിന്റ നിഴലായി ആന്റണി പെരുമ്പാവൂര്‍ മാറിയിട്ട്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് ഡ്രൈവറായി വന്നതാണ് ആന്റണി. പിന്നീട് മോഹന്‍ലാലിന്റെ സന്തന്ത സഹചാരിയായി. ബിസിനസിലും സിനിമയിലും വലംകൈയായി. നരസിംഹം, രാവണപ്രഭു, നരന്‍, ദൃശ്യം, മരക്കാര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായി. തൊടുപുഴയില്‍ ആരംഭിച്ച ആശീര്‍വാദ് സിനിപ്ലക്‌സ് ആണ് ഇവരുടെ കൂട്ടുകെട്ടിന്റെ അവസാനത്തെ ഉദാഹരണം.


ഇപ്പോഴിതാ നടനെന്ന നിലയില്‍ അമ്മയില്‍ അംഗത്വം എടുത്തിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി അമ്മ സംഘടനയില്‍ അംഗത്വമെടുത്തത്.നിര്‍മ്മാതാവ് എന്ന നിലയില്‍ രണ്ട് ദേശീയ അവാര്‍ഡുകളും നാല് കേരള സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും ആന്റണി പെരുമ്പാവൂര്‍ കരസ്ഥമാക്കിയിട്ടുണ്ട്