ഇന്ദുചൂഡനെപ്പോലെ വെള്ളത്തില്‍ നിന്നും പൊങ്ങിവന്ന് ആന്റണി വര്‍ഗീസ്- പഴയ വീഡിയോ പങ്കുവെച്ച് നടന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ ആന്റണി വര്‍ഗീസിനെ മലയാളികള്‍ക്കെല്ലാം ഏറെ ഇഷ്ടമാണ്. പെപ്പെ എന്ന കഥാപാത്രമായിട്ടാണ് താരം ചിത്രത്തിലെത്തിയത്. ആന്റണിയെ പെപ്പെ എന്നു വിളിക്കാനാണ് ആരാധകര്‍ക്കിഷ്ടം. പിന്നീട് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കെട്ട്,…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ ആന്റണി വര്‍ഗീസിനെ മലയാളികള്‍ക്കെല്ലാം ഏറെ ഇഷ്ടമാണ്. പെപ്പെ എന്ന കഥാപാത്രമായിട്ടാണ് താരം ചിത്രത്തിലെത്തിയത്. ആന്റണിയെ പെപ്പെ എന്നു വിളിക്കാനാണ് ആരാധകര്‍ക്കിഷ്ടം. പിന്നീട് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കെട്ട്, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെയും നമ്മുക്ക് മുന്നിലെത്തിയ ആന്റണി ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ലൈലയുടെ ഷൂട്ടിങ്ങില്‍ ആണ്. അതിനിടയ്ക്കാണ് താന്‍ ആദ്യമായി ക്യാമറക്കു മുന്നില്‍ എത്തിയ ഒരു പരസ്യ ചിത്രത്തിന്റെ പഴയ വീഡിയോ ആന്റണി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.

ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

2011ല്‍ മഹാരാജാസില്‍ പഠിക്കുന്ന സമയം മമ്മാസ് ചേട്ടന്‍ ചെയ്ത ഈ പരസ്യത്തില്‍ ആണ് ആദ്യമായി ഒരു പ്രൊഫഷണല്‍ ക്യാമറക്ക് മുന്നില്‍ നിന്നത്… ഈ പരസ്യം ഷൂട്ട് ചെയ്ത ചോറ്റാനിക്കരയിലെ അപ്പുമനയിലാണ് ഇപ്പൊ പുതിയ ചിത്രമായ ലൈല ഷൂട്ട് നടക്കുന്നത്… ഇന്ന് ആ കുളം കണ്ടപ്പോഴാണ് ഈ സംഭവം ഓര്‍മ്മ വന്നത്… അപ്പോള്‍ തന്നെ മമ്മാസ് ചേട്ടനെ വിളിച്ചു തപ്പി എടുപ്പിച്ചതാണ് ഈ വീഡിയോ.

 

https://www.facebook.com/AntonyVarghese4u/videos/353554716437653/?__tn__=%2CO