ജോജിയിലെ സീനുകള്‍ അതേപടി കോപ്പിയടിച്ച് സ്വകാര്യ ചാനലിന്റെ ടെലി സീരിയല്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ്ഫാസില്‍ നായക വേഷത്തിലെത്തിയ ‘ജോജി’ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രം അതേപടി കോപ്പിയടിച്ച് ടെലി സീരിയലാക്കി മാറ്റിയിരിക്കുകയാണ് ഒരു തെലുഗു ചാനല്‍. ഒരു സ്വകാര്യ ചാനലാണ്…

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ്ഫാസില്‍ നായക വേഷത്തിലെത്തിയ ‘ജോജി’ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രം അതേപടി കോപ്പിയടിച്ച് ടെലി സീരിയലാക്കി മാറ്റിയിരിക്കുകയാണ് ഒരു തെലുഗു ചാനല്‍. ഒരു സ്വകാര്യ ചാനലാണ് ഈ ടെലി സീരിയല്‍ നിര്‍മിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും.

‘ബേണിങ് പീപ്പിള്‍’ എന്നാണ് ഈ ടെലി സീരിയലിന്റെ പേര്. സീനുകള്‍ പോലും ജോജിയില്‍ നിന്ന് അതേപടി കോപ്പിയടിച്ചാണ് ചെയ്തിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്നു തന്നെ വ്യക്തം. ചിത്രത്തിലെ പ്രധാന രംഗങ്ങളെല്ലാം ട്രെയിലറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഈ ടെലി സീരിയലിനെതിരെ പകര്‍പ്പവകാശ ലംഘനത്തിനു നിയമ നടപടിയുമായി നിര്‍മാതാക്കള്‍ മുന്നോട്ടു പോകുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല.

കഴിഞ്ഞ വര്‍ഷം ആദ്യമാണ് ആമസോണ്‍ പ്രൈമിലൂടെ ജോജി പുറത്തിറങ്ങിയത്. ശ്യാം പുഷ്‌ക്കരന്‍ രചന നിര്‍വഹിച്ച് ചിത്രം വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്വതന്ത്രാവിഷ്‌കാരമാണ്.