പുതിയ സന്തോഷത്തിൽ അനു സിത്താരയും വിഷ്ണുവും, ആശംസകൾ നേർന്ന് ആരാധകരും!

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നായിക നടിയായി മാറിയിരിക്കുകയാണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌…

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നായിക നടിയായി മാറിയിരിക്കുകയാണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്. തന്നെ അഭിനയത്തിലേക്ക് കൊണ്ട് വന്നതും അഭിനയിക്കാൻ പ്രേരിപ്പിച്ചതും തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് അനു സിതാര പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഇവരുടെ ജീവിത്തിലെ സന്തോഷ ദിവസം ആഘോഷിക്കുകയാണ് ഇപ്പോൾ. anu sithara new happiness

അനുസിത്താരയും വിഷ്ണുവും തങ്ങളുടെ വിവാഹ വാർഷികം ആണ് ഇന്ന് ആഘോഷിക്കുന്നത്. അനുസിത്താര തന്നെയാണെന്നു ഈ സന്തോഷം തന്റെ ഇൻസ്റ്റരഗ്രാമിൽ കൂടി പങ്കുവെച്ചത്. ഹാപ്പി വെഡിങ് ആനിവേഴ്സറി മൈ ലവ് എന്നാണ് വിഷ്ണുവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അനു കുറിച്ചത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയത്. ആരാധകരും സഹതാരങ്ങളും ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.

anu sithara about marriage life
anu sithara about marriage life

വിഷ്ണു ഫോട്ടോഗ്രാഫർ ആണെങ്കിലും ഞാൻ അധികം ഫോട്ടോകൾക്ക് ഒന്നും പോസ്സ് ചെയ്യാറില്ല. വിഷ്ണുവിന്റെ ക്യാമെറയ്ക്ക് മുന്നിൽ നില്ക്കാൻ എനിക്ക് എന്തോ മടിയാണ്. മനസ്സിലുള്ള വികാരം എന്ത് ആണെങ്കിലും അത് സങ്കടം ആയാലും സന്തോഷം ആയാലും അതികം മുഖത്ത് പ്രകടിപ്പിക്കാത്ത ആളാണ് വിഷ്ണു. വിവാഹഫോട്ടോയിൽ പോലും വിഷ്ണു ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ വളരെ കുറവാണ്. ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്കടിക്കാറുണ്ട്. ഞങ്ങൾക്ക് വഴക്കുണ്ടാക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട. എന്നാൽ ആ വഴക്കുകൾ ഒന്നും അധികം നീണ്ടുപോകാറുമില്ല എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അനുസിത്താര പറഞ്ഞിരുന്നു.