കൗമാരത്തിൽ സിനിമയിൽ എത്തിയെങ്കിലും എനിക്ക് അങ്ങനെ ഒരു നഷ്ട്ടം ഉണ്ടായിട്ടില്ല!

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. ഇന്നും താരത്തിനോടുള്ള ആരാധകരുടെ സ്നേഹം അത് പോലെ തന്നെ നിലനിൽക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി,…

shanthi krishna about education

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. ഇന്നും താരത്തിനോടുള്ള ആരാധകരുടെ സ്നേഹം അത് പോലെ തന്നെ നിലനിൽക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി, അഭിനയം മാത്രമല്ല നൃത്തത്തിലും ശാന്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹോമകുണ്ഡം എന്ന സിനിമയിൽ കൂടിയാണ് ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്. വിവാഹശേഷം ശാന്തികൃഷണ സിനിമയിൽ നിന്നും ഒഴിവായി നിൽക്കുക ആയിരുന്നു, പിന്നീട് ഒരു ഇടവേളക്ക് ശേഷമാണു താരം അഭിനയത്തിലേക്ക് തിരിച്ച് എത്തിയത്. നിവിൻ പൊളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണം ആണ് താരത്തിന്റെ രണ്ടാം വരവിൽ ലഭിച്ചത്. അതിനു ശേഷം വീണ്ടും താരം സിനിമയിൽ സജീവമായിരുന്നു. ഇപ്പോൾ തന്റെ സിനിമ ജീവിതം കൊണ്ട് തന്റെ അടിസ്ഥാന വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ല എന്ന് തുറന്ന് പറയുകയാണ്‌ ശാന്തി കൃഷണ. shanthi-krishna

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് താരം പറഞ്ഞത്. ‘എന്റെ കൗമാരകാലത്താണ് ഞാൻ സിനിമയിലേക്ക് വന്നത് എങ്കിലും എനിക്ക് എന്റെ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ല. അടിസ്ഥാന വിദ്യാഭ്യാസം എങ്കിലും വേണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ എനിക്ക് ഡിഗ്രി പഠനം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു. അതിനും മുകളില്‍ പഠിക്കണമെന്ന് തോന്നിയില്ല. കാരണം നൃത്തവും സിനിമയുമൊക്കെ തന്നെയായിരുന്നു അന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നത്.

അടിസ്ഥാന വിദ്യാഭ്യാസം വേണം എന്ന് ആണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ ഡിഗ്രി വരെ പഠിക്കാൻ കഴിഞ്ഞു. സിനിമയിൽ തുടക്കം മുതൽ തന്നെ നല്ല വേഷങ്ങൾ ആയിരുന്നു എനിക്ക് ലഭിച്ചിരുന്നത്. അത് കൊണ്ട് തന്നെ സിനിമയോട് അതിയായ താൽപ്പര്യം ആയിരുന്നു ആ സമയത്തും എനിക്ക് ഉണ്ടായിരുന്നത്.