ബിഗ്‌ബോസിലേക്ക് അനുകുട്ടിയും ? തുറന്നു പറഞ്ഞ് താരം

ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ,പ്രോഗ്രാമാണ് സ്റ്റാർ മാജിക്, ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിന് നിരവധി ആരാധകരാണ് ഉള്ളത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര ഉള്ളതും, ഇപ്പോൾ പ്രേക്ഷകരോട് നിങ്ങൾ ഏറ്റവും കൂടുതൽ…

ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ,പ്രോഗ്രാമാണ് സ്റ്റാർ മാജിക്, ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിന് നിരവധി ആരാധകരാണ് ഉള്ളത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര ഉള്ളതും, ഇപ്പോൾ പ്രേക്ഷകരോട് നിങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന പ്രോഗ്രാം ഏതാണെന്ന് ചോദിച്ചാൽ സ്റ്റാർ മാജിക് ആണെന്നാണ് അവർ പറയുന്നത്, അത്രയേറെ ആളുകൾ നെഞ്ചിൽ ഏറ്റിയിരിക്കുകയാണ് സ്റാർ  മാജിക്. നിരവധി താരങ്ങളാണ് സ്റ്റാർ മാജിക്കിൽ അണിനിരക്കാറുള്ളത്, സീരിയലുകളിൽ കൂടിയും സിനിമയിൽ കൂടിയും പ്രേക്ഷർക്ക് പരിചിതമായ താരങ്ങളാണ് അവർ, ഇവരുടെ പാട്ടും ബഹളവും സ്റ്റാർ മാജിക് ശെരിക്കും ഒരു ഉത്സവം പോലെ ആകാറുണ്ട്.

പ്രമുഖ അവതാരക ആയ ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർ മാജിക്കിന്റെ അവതാരക. ലക്ഷ്മിയുടെ അവതരണം ആണ് സ്റ്റാർ മാജിക്കിനെ കൂടുതലായും മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് തന്നെ പറയാം. സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ ട്രോൾ നേരിടുന്ന താരമാണ് അനുകുട്ടി, മിക്കപ്പോഴും സ്റ്റാർ മാജിക്കിൽ ഉള്ളവരും പുറത്തുള്ളവരും അനുകുട്ടിയെ ട്രോളി എത്താറുണ്ട്. അനുകുട്ടിയെ പോലെത്തന്നെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തങ്കച്ചൻ, അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ സ്റ്റാർ മാജിക്കിൽ പാട്ടാണ്, എന്നാൽ ഈ ഇടക്ക് ആ പ്രണയകഥയെ കുറിച്ച് അനുമോൾ എത്തിയിരുന്നു, ഞങ്ങൾ തമ്മിൽ പ്രണയം അല്ല എന്നും, എനിക്കെന്റെ സഹോദരനെ പോലെയാണ് തങ്കച്ചൻ എന്നും അനുമോൾ പറഞ്ഞിരുന്നു. വെറുതെ അതിനെ വളച്ചൊടിക്കരുത്, അത് പ്രോഗ്രാമിന് വേണ്ടി ക്രിയേറ്റ് ചെയ്ത ഒന്നാണെന്നും അനുമോൾ പറഞ്ഞിരുന്നു,

ബിഗ് ബോസ് സീസണ്‍ 3 ല്‍ അനുവും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് 3 അണിയറയില്‍ ഒരുങ്ങുകയാണ്. ആരൊക്കെയാണ് മത്സരാര്‍ത്ഥികളായെത്തുന്നതന്നെ തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. ഒരു അഭിമുഖത്തിനിടയിലായിരുന്നു അനു ബിഗ് ബോസിനെക്കുറിച്ച് പ്രതികരിച്ചത്.

 

ബിഗ് ബോസിലേക്ക് അനു വരുന്നുണ്ടോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്. ഒരുപാട് പേർഇതേ ചോദ്യം ചോദിക്കുന്നുണ്ടെന്ന് താരം പറയുന്നു. എല്ലാ ദിവസവും മെസ്സേജുകൾ വരുന്നുണ്ട്. ഒരുകൂട്ടം ആളുകൾ പോകരുതേ എന്ന് പറയുമ്പോൾ മറ്റു ചിലർ പോകണം എന്ന് പറയുന്നു. എന്തായാലും ഞാൻ ബിഗ് ബോസ്സിൽ ഉണ്ട് എന്നത് ഒരു ഫേക്ക് ന്യൂസ് ആണ്. ഞാൻ പോകുന്നില്ല, ബിഗ് ബോസ് ടീം എന്നെ സമീപിച്ചിട്ടുമില്ലെന്നുമായിരുന്നു താരത്തിന്‍റെ മറുപടി. ബിഗ് ബോസില്‍ ക്ഷണം കിട്ടിയിരുന്നുവെങ്കിൽ ഒരു കൈ നോക്കിയേനെയെന്ന് അനു പറയുന്നു, ഞാൻ ഞാനായിത്തന്നെ നിന്ന് ആ വീടിന്റെ വൈബ് ആസ്വദിച്ചേനെ. എപ്പോഴും വഴക്കും ബഹളവും ഒക്കെ ആണെങ്കിലും, അപരിചിതരായ ഒരു കൂട്ടം ആളുകൾ ഒരു കുടുംബം പോലെ 100 ദിവസം ഒരു വീട്ടിൽ കഴിയുക, അതെനിക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണായിരുന്നു താരത്തിന്‍റെ മറുപടി.