രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് സംഭവം

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താൻ വീണ്ടും വിവാഹിതൻ ആകാൻ പോകുന്ന കാര്യം ബാല വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണെന്നും ഷൂട്ടിങ് കഴിഞ്ഞാൽ വിവാഹം ഉണ്ടാകും എന്നും അച്ഛന്റെയും അമ്മയുടെയും ആഗ്രഹം ആണ് താൻ സാധിച്ച് കൊടുക്കുന്നത് എന്നുമായിരുന്നു താരം വിവാഹ വാർത്തയോട് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ആണ് രജനികാന്ത് നായകനാകുന്ന ചിത്രം അണ്ണാത്തെയിൽ അഭിനയിക്കുന്ന വിവരം താരം ആരാധകരുമായി പങ്കുവെച്ചത്.  ‘ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തേ ഷൂട്ടിങ്ങ് ലക്ക്നൗവിൽ’ എന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ബാല തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പേട്ട’യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന അടുത്ത രജനി ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ എല്ലാം പുറത്ത് വന്നിരുന്നുവെങ്കിലും ബാല ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന തരത്തിലെ വാർത്തകൾ ഒന്നും പുറത്ത് വന്നിരുന്നില്ല. ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ കാര്യം ബാല തന്നെ ആരാധകരെ അറിയിക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ബാലയ്ക്ക് അപകടം ഉണ്ടായ വാർത്ത ആണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിന് ഇടയ്ക്ക് ആണ് ബാലയ്ക്ക് അപകടം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. കണ്ണിന് ആണ് പരിക്ക് പറ്റിയത് എന്നും താരം തിരികെ കൊച്ചിയിൽ എത്തി എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.  ഇന്നലെ വൈകിട്ട് ആണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത്. ഇതിനിടയിൽ ആണ് ബാലയ്ക്ക് വലത് കണ്ണിന് അടി കിട്ടിയത്. ഇപ്പോൾ ഇന്ന് രാവിലെ കൊച്ചിയിൽ തിരിച്ച് എത്തിയിരിക്കുകയാണ് ബാല.