എന്തൊരു ഭംഗിയാണിത്, കണ്ണെടുക്കാനേ തോന്നുന്നില്ല, അനുസിത്താരയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌…

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ശേഷം അഭിനയരംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിതാരക്ക് ഉണ്ട്.

ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയം എന്ന് എപ്പോഴും താരം പറയാറുമുണ്ട്. താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനുവിനെ സ്നേഹവും ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, ചുരിദാറിൽ അതിമനോഹരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്, കണ്ണെടുക്കാനേ തോന്നുന്നില്ല എന്നാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ പറയുന്നത്

അച്ഛന്‍ അബ്ദുള്‍ സലാമിന്‍റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമായിരുന്നെന്നും ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയതെന്നും താരം  നേരത്തെ പറഞ്ഞിട്ടുണ്ട്, അച്ഛൻ്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല താൻ നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര വ്യക്തമാക്കി. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി.

മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷം 20-ാം വയസ്സിലായിരുന്നു വിഷ്ണു പ്രസാദുമായി അനു സിത്താരയുടെ വിവാഹം നടന്നത്. വിവാഹശേഷമാണ് അനു സിനിമയിൽ സജീവമായതെന്നതും ശ്രദ്ധേയമാണ്.  2013-ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് അനു അഭിനയലോകത്തേക്ക് എത്തിയത്. രാമന്‍റെ ഏദൻതോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്. തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.