മകൾ നന്നായി പഠിക്കുമായിരുന്നു, ഒരു ജോലിയൊക്കെ വാങ്ങി കുടുംബമായി അവൾ ജീവിക്കുന്നത് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു

മിനിസ്‌ക്രീനിൽ ഒരേ സമയത്തു വില്ലത്തി ആയും നായികയായും തിളങ്ങിയ നടിയാണ് ശരണ്യ ശശി. സീരിയലുകളിൽ മാത്രം അല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ശരണ്യ ദീർഘനാളായി അർബുദ രോഗത്തിന് ചികിത്സയിൽ ആണ്. ആറുവർഷം മുമ്പ് ബ്രെയിൻ…

മിനിസ്‌ക്രീനിൽ ഒരേ സമയത്തു വില്ലത്തി ആയും നായികയായും തിളങ്ങിയ നടിയാണ് ശരണ്യ ശശി. സീരിയലുകളിൽ മാത്രം അല്ല ബിഗ് സ്ക്രീനിലും തിളങ്ങിയ ശരണ്യ ദീർഘനാളായി അർബുദ രോഗത്തിന് ചികിത്സയിൽ ആണ്. ആറുവർഷം മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയ ആയിട്ടുണ്ട്. വളരെ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോയ ശരണ്യയുടെ ഏറ്റവും പുതിയ വിശേഷം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ശരണ്യയുടെ ‘അമ്മ തന്റെ മകളെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഉത്സവത്തിന് പോകാൻ തയ്യാറെടുക്കുന്ന ശരണ്യയും അമ്മയുമാണ് വീഡിയോയിൽ. പൊട്ട് തൊട്ട് ഒരുങ്ങുന്ന നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മകൾ ശരണ്യയെ കുറിച്ചുള്ള പ്രതീക്ഷകളും അമ്മ വീഡിയോയിൽ പങ്കുവെച്ചിരുന്നു. മകൾ ഒരു കലാകാരിയാകുമെന്ന് കരുതിയില്ല എന്നാണ് അമ്മ പറയുന്നത്. മകൾ നന്നായി പഠിക്കുമായിരുന്നു. ഒരു ഒരു സർക്കാർ ഉദ്യോഗസ്ഥയായി, കല്യാണം കഴിച്ച് രണ്ടു മൂന്ന് കുട്ടികളൊക്കെയായി സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹിച്ചത്.

Saranya
Saranya

പക്ഷേ അവൾക്ക് ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതമായിരുന്നു. കലാകാരിയാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കുടുംബത്തിന് യാതൊരുവിധ കലാ പാരമ്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഇങ്ങനെ ഒരു അസുഖം വന്നപ്പോൾ പിന്തുണ ലഭിക്കാനുള്ള ഒരു കാരണം കലാകാരി ആയതാണെന്നും അമ്മ വീഡിയോയിൽ പറഞ്ഞു.

അഭിനയത്തിലേയ്ക്ക് തിരിച്ച് വരണമെന്നാണ് ശരണ്യയുടെ ആഗ്രഹം മുമ്പൊരിക്കൽ ആ പ്രതീക്ഷയും പങ്കുവെച്ചിരുന്നു. സിറ്റി ലൈറ്റ്സ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്. ഇത് തന്റെ രണ്ടാം ജന്മമായിട്ടാണ് നടി കരുതുന്നത്. ചികിത്സയ്ക്കിടയിലും നടി അഭിനയിച്ചിരുന്നു. വളരെ വൈകിയാണ് നടിയുടെ അസുഖത്തെ കുറിച്ച് പ്രേക്ഷകർ അറിയുന്നത്. . ഇപ്പോഴിതാ അവശതകളെ അവഗണിച്ച് പുതിയ ജീവിതത്തിലേക്ക് വരികയാണ് താരം.