ഒരു പരിധി വിട്ട് പോയാൽ ആ വികാരം അപകടകാരിയാണ്!

2012-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഡയമണ്ട് നെക്ലസിൽ കൂടി മലയാളികൾക്ക് കിട്ടിയ നടിയാണ് അനുശ്രീ, ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി അനുശ്രീ നായര്‍  എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ്…

Anusree about love

2012-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഡയമണ്ട് നെക്ലസിൽ കൂടി മലയാളികൾക്ക് കിട്ടിയ നടിയാണ് അനുശ്രീ, ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി അനുശ്രീ നായര്‍  എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്, അതിൽ നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ പെട്ടെന്നായിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കിയത്. വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.

ഇപ്പോൾ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പ്രണയം എന്നത് വളരെ നല്ല ഒരു വികാരം ആണ്. എനിക്കും അത് ഇഷ്ട്ടം ആണ്. എന്നാൽ പ്രണയം ആയാലും മറ്റ് ഏത് ബന്ധം ആയാലും നമ്മളെ ഭരിക്കാൻ മറ്റൊരാളെ നമ്മൾ അനുവദിക്കരുത്. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്. നമ്മൾ എന്ത് ചെയ്യുന്നെന്നും എവിടെ പോകുന്നെന്നും മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്നേഹം നിലനിർത്തേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ചെയ്യുന്നത് ഒരു തരാം അഡ്ജസ്റ്റ്‌മെന്റ് അല്ലെ. അതിനു തീരെ താൽപ്പര്യം ഇല്ലാത്ത ആളാണ് ഞാൻ. മറ്റൊരാൾക്ക് വരിഞ്ഞു മുറുക്കാൻ ഞാൻ നിന്ന് കൊടുക്കത്തുമില്ല. anusree

പ്രണയം എന്ന് പറയുമ്പോൾ അതിൽ രണ്ടുപേരും പരസ്പ്പരം നല്ല സുഹൃത്തുക്കൾ ആയിരിക്കണം. എന്ത് ചെയ്യാനും പരസ്പ്പരം കട്ട സപ്പോർട്ട് ആയിരിക്കണം. ഞാൻ എങ്ങനെയായിരിക്കും. തിരിച്ച് എന്നോടും അങ്ങനെത്തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്. ഒരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് എനിക്ക് തോന്നിയാൽ തീർച്ചയായും എന്റെ സുഹൃത്തുക്കളിൽ ഒരാളെ മാത്രമേ ഞാൻ കൂടെ കൂട്ടു. സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ ബ്രേക്ക്അപ്പ് ഒക്കെ ഉണ്ടായിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ചിന്തിക്കാനൊന്നും നമ്മൾ പ്രാപ്തർ അല്ലായിരുന്നല്ലോ. ബ്രേക്ക് അപ്പ് കിട്ടിയ സമയത്തൊക്കെ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇന്ന് പക്ഷെ അതിനെ കുറിച്ചോർക്കുമ്പോൾ ശരിക്കും ചമ്മൽ തോന്നും.