‘ദയവായി അവസരം നൽകരുത്, നിങ്ങളുടെ ആൽഫ പുരുഷ നായകൻമാർ ഫെമിനിസ്റ്റായി മാറും’; കങ്കണയുടെ കമന്റും സന്ദീപിന്റെ മറുപടിയും

സകല കളക്ഷൻ റെക്കോർഡുകളും തിരുത്തി രൺബീർ ചിത്രം അനിമൽ ചരിത്ര വിജയമാണ് നേടിയത്. ബോക്സോഫീസിൽ 900 കോടി ചിത്രം നേടിയതെന്നാണ് കണക്കുകൾ. സിനിമ ഹിറ്റ് ആയെങ്കിലും വലിയ വിമർശനങ്ങൾ ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. പ്രധാനമായും…

സകല കളക്ഷൻ റെക്കോർഡുകളും തിരുത്തി രൺബീർ ചിത്രം അനിമൽ ചരിത്ര വിജയമാണ് നേടിയത്. ബോക്സോഫീസിൽ 900 കോടി ചിത്രം നേടിയതെന്നാണ് കണക്കുകൾ. സിനിമ ഹിറ്റ് ആയെങ്കിലും വലിയ വിമർശനങ്ങൾ ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. പ്രധാനമായും സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്നതാണ് ചിത്രമെന്നാണ് ഒരുപാട് പേർ വിമർശിച്ചത്. ബോളിവുഡ് താരം കങ്കണ റണൗത്തും സിനിമയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. താരത്തിന് സംവിധായകൻ തന്നെ മറുപടിയും നൽകിയിരുന്നു.

”നിരൂപണവും വിമർശനവും ഒരുപോലയല്ലെന്നും ദയവായി എനിക്ക് അവസരം നൽകരുത്, നൽകിയാൽ നിങ്ങളുടെ ആൽഫ പുരുഷ നായകൻമാർ ഫെമിനിസ്റ്റായി മാറും. അങ്ങനെയായാൽ പിന്നെ താങ്കളുടെ സിനിമകൾ പാരജയപ്പെടും” എന്നാണ് കങ്കണ പറഞ്ഞത്. സന്ദീപ് ഇനിയും ബ്ലോക്ക് ബസ്റ്ററുകൾ നിർമിക്കണമെന്നും നിങ്ങളെ സിനിമക്ക് ആവശ്യമാണെന്നും കങ്കണ കുറിച്ചിരുന്നു

എൻറെ പക്കൽ ഒരു കഥാപാത്രമുണ്ടാകുകയും കങ്കണ ആ കഥാപാത്രത്തിന് ഉതകുമെന്ന് എനിക്ക് തോന്നുകയും ചെയ്താൽ ഉറപ്പായും പോയി കഥ പറയും എന്നാണ് സന്ദീപ് മറുപടി നൽകിയത്. പല സിനിമകളിലെയും കങ്കണയുടെ പ്രകടനം തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അനിമലിനെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞാൽ തനിക്ക് പ്രശ്നമില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.

അമിത് റോയ് ചായാഗ്രഹകണം നിർവ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗ തന്നെയായിരുന്നു. പ്രീതം, വിശാൽ മിശ്ര,മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസൺ, ഹർഷവർദ്ധൻ,രാമേശ്വർ,ഗൌരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്.