വണ്ണം വെച്ചപ്പോഴേക്കും കാണാൻ ഖുശ്ബുവിനെ പോലെയായി

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിൽ ഒരാൾ ആണ് വീണ നായർ. പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ് ബോസ്സ് മലയാളത്തിന്റെ രണ്ടാം സീസണിൽ വീണയും മത്സരിച്ചിരുന്നു. മത്സരത്തിൽ എത്തിയതോടെ…

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിൽ ഒരാൾ ആണ് വീണ നായർ. പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ് ബോസ്സ് മലയാളത്തിന്റെ രണ്ടാം സീസണിൽ വീണയും മത്സരിച്ചിരുന്നു. മത്സരത്തിൽ എത്തിയതോടെ വീണയുടെ കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് മുൻപിൽ കൂടുതൽ സുതാര്യം ആയി. പരുപാടിയിൽ നിന്ന് പുറത്ത് പോയ വീണ ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയിരുന്നു. വീണയുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

ഷോയിലെ മത്സരാർത്ഥികൾ ആയ ആര്യയ്ക്കും ഫക്രൂവിനും ഒക്കെ ഒപ്പമുള്ള വീഡിയോ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താരം വിവാഹ മോചനം നേടുകയാണ് എന്ന വാർത്ത വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇടയ്ക്ക് ഇത്തരത്തിൽ ഉള്ള വാര്ത്തകള് വരുന്നത് കൊണ്ട് തന്നെ ഇതും ഗോസിപ്പ് മാത്രമാണ് എന്നാണ് വീണയുടെ ആരാധകർ ആദ്യം കരുതിയത്. എന്നാൽ വീണ തന്നെ ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.

ഇപ്പോഴിതാ ആനീസ് കിച്ചണിൽ അഥിതിയായി എത്തിയപ്പോൾ വീണ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പരുപാടിയിൽ അവതാരകയായ ആനിയുമായി സംസാരിച്ചിരിക്കുനനത്തിനിടയിൽ ആനി വീണയോട് ചോദിച്ചു, വീണ, നിങ്ങൾ ചിരിക്കുമ്പോൾ ഇടയ്ക്ക് ഖുശ്‌ബു വന്നു പോകുന്നോ എന്ന് ഒരു സംശയം എന്ന്. ഇത് കേട്ട് വീണ പറഞ്ഞു ദൈവമേ, ഖുശ്ബുവും കൂടെ ഇനി കേൾക്കാൻ ഉള്ളു എന്ന്.

 

ഇപ്പോൾ വണ്ണം വെച്ചത് കൊണ്ടാണ് ഖുശ്‌ബുവിനെ പോലെ തോന്നുന്നത് എന്നും, തന്നെ പല നടികളുമായി താരതമ്യം ചെയ്യാറുണ്ട് എന്നും വണ്ണം കുറഞ്ഞിരുന്ന സമയത്ത് കാവ്യ മാധവനെ പോലെ ആണെന്ന് പലരും പറഞ്ഞു. വണ്ണം കൂടിയും കുറഞ്ഞു നിന്ന സമയത്ത് മഞ്ജു ചേച്ചിയുടെ ചായ ഉണ്ടെന്നു പറഞ്ഞു. മെലിഞ്ഞിരുന്ന സമയത്ത് ആനി ചേച്ചിയെ പോലെ ഉണ്ടെന്നും പറഞ്ഞു. ഇപ്പോൾ ഇതാ ഖുശ്ബുവിനെ പോലെയും ആയി എന്നുമാണ് വീണ നായർ പറഞ്ഞത്. ഇതിന്റെ വീഡിയോ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.