നല്ല റിവ്യൂസ് കേട്ടത് കൊണ്ടാണ് പടത്തിന് കേറിയത്, പ്രതീക്ഷ തെറ്റിച്ചില്ല, കിടിലൻ പടം

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പുതിയ സിനിമയാണ് കള്ളനും ഭഗവതിയും.ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് കള്ളനും ഭഗവതിയും സംവിധാനം ചെയ്തത്. മാത്തപ്പൻ…

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പുതിയ സിനിമയാണ് കള്ളനും ഭഗവതിയും.ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് കള്ളനും ഭഗവതിയും സംവിധാനം ചെയ്തത്. മാത്തപ്പൻ എന്ന കള്ളന്റെയും ഭഗവതിയുടെയും കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം


കള്ളനും ഭഗവതിയും എന്ന സിനിമയെ കുറിച്ച് മൂവിഗ്രൂപ്പിൽ എത്തിയ പോസ്റ്റാണ് വൈറലായിരിക്കുന്നത്.നല്ല റിവ്യൂസ് കേട്ടത് കൊണ്ടാണ് പടത്തിന് കേറിയത്, പ്രതീക്ഷ തെറ്റിച്ചില്ല, കിടിലൻ പടം എന്നാണ് വിപിൻ രാജീവ് പറയുന്നത്. ആദ്യം മുതൽ അവസാനം വരെ ചിരിക്കാനും ചിന്തിക്കാനും ഒരുപാട് കാര്യങ്ങൾ പടത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും വിപിൻ പറുന്നു


”കള്ളനും ഭഗവതിയും
നല്ല റിവ്യൂസ് കേട്ടത് കൊണ്ടാണ് പടത്തിന് കേറിയത്, പ്രതീക്ഷ തെറ്റിച്ചില്ല, കിടിലൻ പടം.
ഫാന്റസി എലമെന്റ് ഒക്കെ വളരെ നന്നായി വർക് ഔട്ട് ആയിട്ടുണ്ട്.
എടുത്ത് പറയേണ്ടത് ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഡയറക്ഷൻ ആണ് ??????
വളരെ മികച്ച ഫ്രെയിംസും ടെക്‌നിക്കൽ aspects ഒക്കെയാണ് പടത്തിന്..
ആദ്യം മുതൽ അവസാനം വരെ ചിരിക്കാനും ചിന്തിക്കാനും ഒരുപാട് കാര്യങ്ങൾ പടത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
പെർഫോമൻസിനെ കുറിച്ച് പറയാൻ ആണേൽ കള്ളൻ ആയി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണൻ വേറെ ലെവൽ ആയിരുന്നു,
അനുശ്രീ, ഭഗവതി ആയി വന്ന മോക്ഷ, ജോണി ആന്റണി, സലിം കുമാർ എന്നിവരും മികച്ച പെർഫോമൻസ് ആയിരുന്നു.
ഈ വേനൽ അവധിക്ക് കുടുംബ പ്രേക്ഷകരുടെ ഫസ്റ്റ് ചോയ്‌സ് ആവും പടം”

പാലക്കാടിന്റെ ഹരിതാഭയാർന്ന പശ്ചാത്തലത്തിലാണ് കള്ളനും ഭഗവതിയും എത്തിയത്. സലിം കുമാർ, പ്രേംകുമാർ, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ, ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ