‘നീ മറന്നോ പോയൊരു നാള്‍’ വൈറലായി അനുശ്രീയുടെ തട്ടത്തിന്‍ ലുക്ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അനുശ്രീ എന്ന നടിയെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2012 ലാല്‍ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലേസ് എന്ന…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അനുശ്രീ എന്ന നടിയെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2012 ലാല്‍ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ നായികയായാണ് അനുശ്രീ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ താരം കൂടിയാണ് അനുശ്രീ. ചെറിയ വേഷം എന്നോ വലിയ വിഷമം നല്‍കാതെ ഏതുതരം വേഷവും അനുശ്രീ കൈകാര്യം ചെയ്യാറുണ്ട്.

നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും താരത്തിന് ഒരുപോലെ ചേരും. ഇപ്പോഴിതാ അനുശ്രീയുടെ ഒരു തട്ടം ലുക്കാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘നീ മറന്നോ പോയൊരു നാള്‍…’ എന്ന പാട്ടിനൊപ്പം ചുണ്ടനക്കുന്ന അനുശ്രീയെയാണ് വീഡിയോയില്‍ കാണുന്നത്. പ്രണവ് സി സുഭാഷിന്റേതാണ് ക്യാമറ. അനുശ്രീയുടെ വീഡിയോ ആരാധകരേറ്റെടുത്തിരിക്കുകയാണ്.

ഏറ്റവുമൊടുവില്‍ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലാണ് നടി വേഷമിട്ടത്.