ക്യാന്സറിനെ അതിജീവിച്ച ഒന്നര വയസ്സുകാരി! അൻവിതയുടെ പോരാട്ട കഥ

ഇത് ഞങ്ങളുടെ ഇളയ മകൾ അൻവി(anvitha)ഇവളുടെ കഥ ഇച്ചിരി സന്തോഷങ്ങളും ഒത്തിരി വേദനകളും നിറഞ്ഞതാണ്. ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന വില്ലൻ അവളോടൊപ്പം കൂടി. പക്ഷെ ദൈവം അവളുടെ അമ്മയുടെ…

anvitha

ഇത് ഞങ്ങളുടെ ഇളയ മകൾ അൻവി(anvitha)ഇവളുടെ കഥ ഇച്ചിരി സന്തോഷങ്ങളും ഒത്തിരി വേദനകളും നിറഞ്ഞതാണ്. ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന വില്ലൻ അവളോടൊപ്പം കൂടി. പക്ഷെ ദൈവം അവളുടെ അമ്മയുടെ രൂപത്തിൽ ഭൂമിയിൽ അവളോടൊപ്പം ഉള്ളത് ഈ വില്ലൻ അറിഞ്ഞില്ല.വെറുതെ തമാശക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നും ആ വില്ലനെ ഞങ്ങൾ കണ്ടെത്തി. ഇടതു കണ്ണിൽ visible ആയിരുന്നു ആ വില്ലൻ. ഞങ്ങൾ ഉടനെ വില്ലനെ തകർക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു.ഹൈദരാബാദ് LV PRASAD EYE INSTITUTE ഇൽ ചികിത്സ ആരംഭിച്ചു. ആദ്യം 6 കീമോ എടുത്തു. ഒന്നര മാസത്തിനു ശേഷം വീണ്ടും ചെക്കപ്പ് ചെയ്തു.

വില്ലൻ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതായി ഡോക്ടർ പറഞ്ഞു.ഞങ്ങൾ എല്ലാവരും തോറ്റു പോയി എന്ന് തോന്നിയ നിമിഷം. കൈയിലെ പണം ഒന്നിനും തികയാതെ മാനസികമായി ഞങ്ങൾ തകർന്നു. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ഒമാനിൽ ഉള്ള സുഹൃത്തുക്കൾ, കിങ്ങിണിക്കൂട്ടം, അങ്ങനെ ഒരുപാട് പേര് (പേരുകൾ പറഞ്ഞാൽ തീരില്ല) അകമഴിഞ്ഞ് ഞങ്ങളെ സഹായിച്ചു, നന്ദു മഹാദേവ എന്ന ഞങ്ങളുടെ സഹോദരൻ (അങ്ങനെ പറഞ്ഞാൽ മതിയാവില്ല ) കേട്ട് അറിഞ്ഞു ഞങ്ങളെ തേടി എത്തി. അതിജീവനം എന്ന ഞങ്ങളുടെ ഗ്രൂപ്പിൽ കൂടെ ഒരുപാട് സഹായങ്ങൾ ഞങ്ങൾക്ക് നൽകി. അങ്ങനെ ട്രീറ്റ്മെന്റ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.ഇപ്പോൾ ടോട്ടൽ 12 കീമോ, 6 ലേസർ 6 ക്രയോ ഇത്രയും ചെയ്തു. ഓരോ തവണ ചെയ്യുമ്പോളും പോസിറ്റീവ് റെസ്പോൺസ് ഉണ്ടാകുന്നു.

അതെ ഞങ്ങൾ ആ വില്ലനെ തോൽപ്പിച്ചുകൊണ്ടിരിക്കുന്നു ആദ്യ കാലങ്ങളിൽ ഞങ്ങൾക്ക് പുറത്ത് പറയാൻ പേടി ആയിരുന്നു.പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് ഒന്ന് മനസിലായി ഇങ്ങനെ ഉള്ള പോരാളികൾ വീടിനുള്ളിൽ ഒതുങ്ങി കൂടുകയല്ല സമൂഹത്തിൽ അവര് അറിയപ്പെടണം.മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും ആവണം. സിമ്പതി അല്ല വേണ്ടത് ധൈര്യം കൊടുക്കേണ്ട മനസുകളാണ്. ഇപ്പോൾ ഞങ്ങൾ ഹാപ്പി ആണ് ഈ മാസവും പോകണം 29/01/2020. അവന്റെ അടിവേരു പിഴുതു കളഞ്ഞേ മതിയാകു. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ പൊന്നോമനയെ പരിചയപ്പെടുത്തുന്നു.