പുതിയ സന്തോഷ വാർത്തയുമായി അപ്പാനി ശരത്, കയ്യടിച്ച് ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷ വാർത്തയുമായി അപ്പാനി ശരത്, കയ്യടിച്ച് ആരാധകരും!

പ്രേഷകരുടെ ഏറെ പ്രിയങ്കരനായ താരമാണ് അപ്പനി ശരത്ത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആണ് ശരത് കുമാർ ശ്രദ്ധ നേടിയത്. ആ ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ ആ കഥാപാത്രത്തിന്റെ പേരിലും അതുപോലെ അപ്പാനി ശരത് എന്ന പേരിലും ശരത് കുമാർ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടു തുടങ്ങി. അങ്കമാലി ഡയറീസില്‍ നിന്ന് പുറപ്പെട്ട അപ്പാനി ശരതിന്റെ സിനിമാവണ്ടി മലയാളം കടന്ന് കുതിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 12 ചിത്രങ്ങള്‍. അപ്പാനിയെ തമിഴകവും സ്വീകരിച്ചു കഴിഞ്ഞു, LE24 ഫിലംസിന്റെ ബാനറിൽ A.R മുരുഗദാസിന്റെ ശിഷ്യൻ അഭിൻ ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ത്രില്ലർ ചിത്രത്തിൽ വില്ലനായാണ് അപ്പാനി ശരത്‌ എത്തുന്നത്. ആര്യ ആണ് നായകൻ നായിക വേഷത്തിൽ എത്തുന്നത് പ്രയാഗ നാഗ്രയാണ്.  വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സിനിമയിൽ തന്റേതായ സ്ഥാനം താരം നേടിയത്.

ഇപ്പോഴിതെ താരം തന്റെ വിജിത്തിന്റെ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്. നിർമ്മാതാവായ തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് താരം. ട്രിപ്പ് എന്ന വെബ് സീരീസ് ആണ് അപ്പനി നിർമ്മിക്കാൻ പോകുന്നത്. സാദിഖ് ആണ് സംവിധാനം ചെയ്യുന്നത്. തിയാമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് അപ്പനി നിർമ്മാണം ചെയ്യുന്നത്. അപ്പനിയുടെ മകളുടെ പേരാണ് തിയാമ എന്നത്. വെബ് സീരീസിന്റെ സംപ്രക്ഷണം ഉടൻ തന്നെ ആരംഭിക്കുന്നത് ആണ്. വെബ് സീരീസ് കൂടാതെ ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും നിര്‍മ്മിക്കാനും പുതിയ പ്രതിഭകള്‍ക്ക് അവസരം നല്‍കാനും വേണ്ടിയാണ് താൻ ഇത്തരം ഒരു പ്രൊഡക്ഷൻ കമ്പനി കൊണ്ട് ലക്‌ഷ്യം വെക്കുന്നത് എന്നും അപ്പനി ശരത് ശരത്ത് പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!