ഞങ്ങള്‍ കണ്ടുമുട്ടി..സംസാരിച്ചു..വിവാഹം കഴിക്കാന്‍ തീരുമാനിച്ചു!!!. രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് വിവാഹിതനായ സന്തോഷം പങ്കുവച്ച് അപ്പു ഭട്ടതിരി

സംവിധായകനും എഡിറ്ററുമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ അപ്പു എന്‍ ഭട്ടതിരി വിവാഹിതനായി. സോഷ്യല്‍ മീഡിയയിലൂടെ അപ്പു തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച്…

സംവിധായകനും എഡിറ്ററുമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ അപ്പു എന്‍ ഭട്ടതിരി വിവാഹിതനായി. സോഷ്യല്‍ മീഡിയയിലൂടെ അപ്പു തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം.

ഞങ്ങള്‍ മാച്ചായി, ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ നടന്നു. ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ഞങ്ങള്‍ വീണ്ടും നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇന്ന് ഞങ്ങള്‍ വിവാഹിതരായി, കൂടുതല്‍ ചര്‍ച്ചകള്‍ക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും,’ വിവാഹവാര്‍ത്ത പങ്കുവച്ചുകൊണ്ട് അപ്പു കുറിച്ചു.

സെക്കന്‍ഡ് ഷോ (2012) എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അപ്പു സിനിമാലോകത്തേക്ക് എത്തുന്നത്. ഒരാള്‍പ്പൊക്കം എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു.

കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം , വീരം, തീവണ്ടി , ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴല്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനുമായി ശ്രദ്ധേയനായി.