സീതയായി ആരതി, റാമായി റോബിന്‍!!!!

ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലൂടെ താരമായയാളാണ് ഡോ. റോബിന്‍. ഇപ്പോഴും റോബിന്‍ തന്നെയാണ് സോഷ്യലിടത്തെ ട്രെന്‍ഡിങ്. റോബിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തി ഇപ്പോള്‍ റോബിന്റെ ഹൃദയം കവര്‍ന്ന ആരതിയും സോഷ്യല്‍ ലോകത്തിന്റെ പ്രിയപ്പെട്ടവരാണ്. റോബ് പൊടി പ്രണയമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

മോഡലും നടിയുമായി ആരതി പൊടിയുമായുള്ള വിവാഹനിശ്ചയം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് റോബിന്‍ തന്നെ അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കവയ്ക്കാറുണ്ട്. ഇതെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.

ഇപ്പോഴിതാ റോബിന്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖറിന്റെ സീതാരാമത്തിലെ രംഗം റിക്രീയേറ്റ് ചെയ്തിരിക്കുകയാണ് ആരതിയും റോബിനും. സൂപ്പര്‍ ഹിറ്റായിരുന്നു ദുല്‍ഖറിന്റെ ആദ്യ തെലുങ്കുചിത്രമായ സീതാരാമം. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കലക്ഷനാണ് സീതാരാമം നേടിയിരുന്നത്.

കണ്ണാടിയുടെ പശ്ചാത്തലത്തിലുള്ള ഹൃദയം നിറയ്ക്കുന്ന പ്രണയ രംഗത്തിലാണ് ആരതിയും റോബിനും എത്തിയിരിക്കുന്നത്. ദുല്‍ഖറിന് പകരം റോബിനും മൃണാള്‍ താക്കൂറിന് പകരം ആരതി പൊടിയുമാണ് ചിത്രത്തിലുള്ളത്.

‘പൊടിറോബ് എഡിറ്റ്‌സ്’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചത്. ഇതാണ് റോബിന്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് സന്തോഷം പങ്കുവച്ച് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തുന്നത്. ‘മെയ്ഡ് ഫോര്‍ ഈച്ചദര്‍’ എന്നാണ് പലരുടെയും കമന്റ്. താരവിവാഹത്തിനായി കാത്തിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

എപ്പോഴും പൊടിയോടൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും റോബിന്‍ പങ്കുവയ്ക്കാറുണ്ട് റോബിന്‍. പൊടി ഭയങ്കര സ്മാര്‍ട്ടാണ്. അതിലുപരി നല്ല ക്രിയേറ്റീവായ ആളാണ്. വര്‍ക്കുകളൊക്കെ ഏറെ മികച്ചതാണെന്നും റോബിന്‍ പറഞ്ഞിരുന്നു.

ആരതി ഇതിനകം മൂന്ന് തമിഴ്, തെലുങ്കു സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. അത് പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് താരമിപ്പോള്‍. താന്‍ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. ആരതി അങ്ങനെ ആയിരുന്നില്ല. തന്റെ കൂടെ കൂടിയപ്പോള്‍ പുള്ളിക്കാരിയുടെ ആ ഒരു രീതിക്ക് മാറ്റം വന്നുവെന്നും റോബിന്‍ പറയുന്നു. റോബിന്റെ സിനിമാ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധക ലോകം ഒന്നടങ്കം.

Previous articleഅജയന്റെ രണ്ടാം മോഷണം പ്രീ വിഷ്വലൈസേഷൻ വീഡിയോ
Next article‘ഞാന്‍ നിങ്ങളുടെ സെക്രട്ടറിയോ പിഎയോ ആവാം’ നെടുമുടിയോട് കമല്‍ഹാസന്‍ പറഞ്ഞത്