ആ രംഗങ്ങൾ ചെയ്തപ്പോൾ ശരിക്കും നാണം വന്നു, മനസ്സ് തുറന്ന് അരവിന്ദ് സ്വാമി

മണിരത്‌നം സംവിധാനം ചെയ്തു മധുബാലയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു റോജ. വലിയ വിജയം ആയിരുന്നു ചിത്രംനേടിയത്. ചിത്രത്തിനേക്കാൾ ഹിറ്റ് ആയത് ചിത്രത്തിലെ ഗാനങ്ങൾ ആയിരുന്നു. ഇന്നും സിനിമ പ്രേമികൾ ഞെഞ്ചിലേറ്റിയ ഒരുപിടി ഗാനത്തിൽ മുൻപന്തിയിൽ തന്നെ റോജയിലെ ഗാനങ്ങൾക്ക് സ്ഥാനം ഉണ്ടാകും. ചിത്രത്തിലെ മധുബാല അരവിന്ദ് സ്വാമി ജോഡികളുടെ കെമിസ്ട്രി പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.  ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ് പ്രേക്ഷകർക്ക് പുറമെ മലയാളികൾക്കും പ്രിയപ്പെട്ട ചിത്രം ആയി മാറുകയായിരുന്നു റോജ. ഇപ്പോൾ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം അവിചാരിതമായി അരവിന്ദ് സ്വാമി ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ  ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വര്ഷങ്ങൾക്ക് ഇപ്പുറം മധുബാല ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ ആണ് വേദിയിൽ ചിത്രത്തെ കുറിച്ചുള്ള അരവിന്ദ് സ്വാമിയുടെ വിഡിയോയും പ്രത്യക്ഷപ്പെട്ടത്. അതിഥിയായി മധുബാല എത്തിയതോടെ റോജയിൽ ഗാനത്തിനു ചുവടുവെച്ചുകൊണ്ടാണ് മത്സരാർത്ഥികൾ മധുബാലയെ സ്വീകരിച്ചത്. അതിനു ശേഷമാണ് മധുബാലയ്ക്ക് സർപ്രൈസ് എന്നവണ്ണം സ്‌ക്രീനിൽ അരവിന്ദ് സ്വാമിയുടെ വിഡിയോയും കാണിച്ചത്. റോജയെ കുറിച്ചുള്ള ഓർമ്മകൾ ആണ് അരവിന്ദ് സ്വാമി പങ്കുവെച്ചത്. ചിത്രത്തിലെ രംഗങ്ങൾ എടുത്തപ്പോൾ ഉള്ള രസകരമായ കാര്യങ്ങളെ കുറിച്ചും അരവിന്ദ് സ്വാമി പറഞ്ഞു.

തന്റെ ഇരുപത്തി ഒന്നാം വയസ്സിൽ ആണ് റോജയിൽ താൻ അഭിനയിക്കുന്നത് എന്നും അതിൽ റൊമാന്റിക് സീനുകൾ ചെയ്തപ്പോൾ ആദ്യമൊക്കെ ഭയങ്കര നാണം ആണ് തോന്നിയത് എന്നും എന്നാൽ പിന്നീട് അത് കരച്ചിലിലേക്ക് മാറുകയായിരുന്നു എന്നും അരവിന്ദ് സ്വാമി ഓർത്തെടുത്ത്. അവസാനം ചിത്രത്തിൽ ഒരു ചുംബന രംഗംഉണ്ടായിരുന്നു . അതിൽ അഭിനയിക്കാൻ തനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു എന്നും എന്നാൽ അതിൽ അഭിനയിക്കുന്നതിന് വേണ്ടി ചിത്രത്തിന്റെ സംവിധായകൻ ആയ മണിരത്‌നം സാറും മധുബാലയും കുറെ സമയം എടുത്ത് തന്നെ കൺവീൻസ് ചെയ്തതിനു ശേഷമാണ് താൻ മാനസികമായി ആ രംഗം ചെയ്യാൻ തയാറായത് എന്നുമൊക്കെയാണ് അരവിന്ദ് സ്വാമി പറഞ്ഞത്. അരവിന്ദ് സ്വാമി ഇതൊക്കെ പറഞ്ഞപ്പോൾ ഒരു ചിരിയോട് തന്നെയാണ് മധുബാലയും ഇതൊക്കെ കേട്ട് കൊണ്ടിരുന്നത്.

Previous articleഎന്റെ വിജയത്തിന് പിന്നിൽ ഉള്ള മൂന്ന് സ്ത്രീകൾ, മനസ്സ് തുറന്ന് ചാക്കോച്ചൻ
Next articleസൂര്യയുടെയും ഋഷിയുടേയും വിവാഹം ഒരു സ്വപ്നം മാത്രമോ?