ഈ തവണ ബിഗ്‌ബോസിൽ മസാല കുറച്ച് കൂടുതൽ ആണ്!! തുറന്നു പറഞ്ഞ് അർച്ചന - മലയാളം ന്യൂസ് പോർട്ടൽ
Film News

ഈ തവണ ബിഗ്‌ബോസിൽ മസാല കുറച്ച് കൂടുതൽ ആണ്!! തുറന്നു പറഞ്ഞ് അർച്ചന

archana-bigboss-2

വളരെ വ്യത്യസത്യമായ അവതരണ രീതിയാണ് ബിഗ്‌ബോസിൽ ഉള്ളത്, ബിഗ്‌ബോസ് വീട്ടിൽ നടക്കുന്ന കാര്യനാണ് ഒന്നും ആർക്കും തന്നെ പെട്ടെന്ന് മനസ്സിലാകില്ല, എന്താണ് ബിഗ്ബോസ് എന്നും അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചുളള കാര്യങ്ങളെ കുറിച്ച് ഹൗസ് അംഗങ്ങൾക്ക് മാത്രമേ കൃത്യമായി പറയാൻ സാധിക്കുകയുള്ളു.ബിഗ്ബോസ് സീസൺ 1 ലെ ശക്തമായ ഒരു മത്സരാർഥിയായിരുന്നു അർച്ചന സുശീലൻ. വില്ലത്തിയായി പ്രേക്ഷകരുടെ മുന്നിൽ എത്തി, ഷോയിലൂടെ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

archana-bigboss-2

archana-bigboss-2

ബിഗ്ബോസിന്റെ രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. വീട്ടിലെ ഒരു അംഗമായിരുന്നു എന്ന നിലയിലും ഒരു പ്രേക്ഷക എന്ന നിലയിലും അർച്ചനയ്ക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ഈ സീസണിൽ മസാല കുറച്ച് കൂടുതലാണെന്നാണ് അർച്ചന പറയുന്നത്. മറ്റുളളവർ ജഡ്ജ് ചെയ്യും പോലെ താൻ ജഡ് ജ് ചെയ്യുന്നില്ല. കാരണം ഇപ്പോഴെ ആരേയും ജഡ്ജ് ചെയ്യാൻ സാധിക്കില്ല. ഇത്തവണത്തെ ബിഗ്ബോസിൽ അൽപം മാസാല കൂടുതലാണ്.

കഴിഞ്ഞ പ്രവാശ്യം മുട്ടയുടേയു മറ്റ് ഭക്ഷണ സാധനങ്ങളുടേയും പേരിലായിരുന്നു കൂടുതൽ പ്രശ്നങ്ങൾ നടന്നത്. എന്നാൽ ഇത്തവണ, അത്തരത്തിലുളള ഒരു പ്രശ്നവും ആ വീട്ടിനുള്ളിൽ ഇല്ല. ബിഗ്ബോസ് നൽകിയ പ്രോട്ടീൻ പൗഡർ പോലും വളരെ ലാവിഷായി ഉപയോഗിക്കുകയാണ്. ബിഗ് ബോസ് നമ്മളെ പഠിപ്പിക്കുന്നത് കിട്ടുന്നതിനെ വെച്ച് അഡജസ്റ്റ് ചെയ്ത് പോകുക എന്നതാണ്. അതിമനോഹരമായ വീടാണ് രണ്ടാം സീസണിലുള്ളത്.

archana bigboss 2

archana bigboss 2

വീട് കാണുമ്പോൾ ഞങ്ങൾക്ക് ഇതല്ലല്ലോ കിട്ടിയത് എന്ന് ഓർക്കാറുണ്ട്. കിച്ചണിൽ താൻ ശ്രദ്ധിക്കാറുണ്ട്. അവർക്ക് ഇത് ഉണ്ടല്ലോ അവർക്കും ഇതൊക്കെ തന്നെയാണല്ലേ എന്ന് ചിന്തിക്കാറുണ്ട്. ബിഗ്ബോസ് ടാസ്ക്ക് കാണുമ്പോൾ മിസ് ചെയ്യാറുണ്ട്. അത് ഇങ്ങനെ ചെയ്യാമായിരുന്നല്ലോ അല്ലെങ്കിൽ അങ്ങനെ ചെയ്യാം എന്നൊക്കെ ചിന്തിക്കുമായിരുന്നു. ബിഗ്ബോസിലെ ടാസ്ക്ക് വളരെയധികം മിസ് ചെയ്യുന്നുണ്ടെന്ന് അർച്ചന പറഞ്ഞു. കുറച്ച് സമയത്തിനു ശേഷം മാത്രമേ ആളുകളെ ജഡ്ജ് ചെയ്യാൻ പാടുള്ളു. എന്നുളള ഒരു ഉപദേശവും പ്രേക്ഷകർക്ക് അർച്ചന നൽകുന്നുണ്ട്.

Trending

To Top