നാരായണി എട്ടാംക്ലാസ്സില്‍, അമ്മ പഠിച്ച അതേ സ്‌കൂളില്‍!! മകളുടെ വിശേഷം പങ്കുവച്ച് ശോഭന

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ശോഭന. നടിയായും നര്‍ത്തകിയായും ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. നാഗവല്ലിയായി തകര്‍ത്താടിയ താരം ഇപ്പോഴും ആരാധക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അഭിനയലോകത്ത് സജീവമല്ലെങ്കിലും താരം നൃത്തരംഗത്ത് സജീവമാണ്.…

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ശോഭന. നടിയായും നര്‍ത്തകിയായും ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. നാഗവല്ലിയായി തകര്‍ത്താടിയ താരം ഇപ്പോഴും ആരാധക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അഭിനയലോകത്ത് സജീവമല്ലെങ്കിലും താരം നൃത്തരംഗത്ത് സജീവമാണ്. സോഷ്യലിടത്ത് സജീവമായ താരം ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കിടാറുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും താരം സജീവമായിരുന്നു.

വലിയ താരമാണെങ്കിലും വ്യക്തി ജീവിതം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കുന്നയാളാണ് താരം. അവിവാഹിതയായ താരത്തിന് ഒരു മകള്‍ ഉണ്ട്. അനന്തനാരായണി. മാസങ്ങള്‍ മാത്രമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുത്തതായിരുന്നു താരം. ഇപ്പോഴിതാ മകളെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്.

മകള്‍ നാരായണി എട്ടാം ക്ലാസിലായി. സ്‌കൂളില്‍ നിന്നും ഫോണ്‍ കോള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് താന്‍ എന്ന് ശോഭന പറയുന്നു. ചെന്നൈയില്‍ അമ്മ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനവും സ്റ്റെല്ലാ മാരിസില്‍ തന്നെ വേണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു.

മകള്‍ നാരായണി അടുത്തിടെയാണ് തന്റെ സിനിമകള്‍ കണ്ടതെന്ന് ശോഭന പറയുന്നു. ‘അമ്മ വാട്ട് ആര്‍ യു ഡൂയിങ്’ എന്നാണ് തന്റെ ആദ്യ ചിത്രം കണ്ടിട്ട് മകള്‍ ചോദിച്ചത്. അവള്‍ക്ക് ആദ്യം കണ്ടപ്പോള്‍ അമ്പരപ്പാണ് ഉണ്ടായത്. ചെറുപുഞ്ചിരിയോടെ അവളോട് അമ്മ ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞു. അമ്മയുടെ കാര്യത്തില്‍ അവള്‍ പൊസസ്സീവ് ആണ്. വരനെ ആവശ്യമുണ്ട് എന്ന സിനിമ അള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ മകളായി ഉള്ളത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രം മണിച്ചിത്രത്താഴ് ആണെന്നും ശോഭന പറയുന്നു.

നാരായണിയ്ക്ക് മൂന്ന് വയസുള്ളപ്പോഴാണ് തിര എന്ന സിനിമ ചെയ്തത്. തിയ്യേറ്ററില്‍ അവളെയും കൂട്ടി പോയാണ് ചിത്രം ചെയ്തത്. സ്‌ക്രീനില്‍ കണ്ടതും അവള്‍ മുഖത്തേക്ക് നോക്കി, പിന്നീട് എന്തോ ചിന്തിച്ച് കൈയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയെന്നും ശോഭന പറയുന്നു.