ഫെഫ്ക എന്ന സംഘടന ഒരു ജനതയുടെ സ്വപ്നത്തിന്റെ വികാരത്തിന്റെ അധ്വാനത്തിന്റെ പ്രതീക്ഷയുടെ പേരാണ്. അരുൺ ഗോപി

മലയാളത്തിലെ സുപ്പെർഹിറ് സംവിധായകരിൽ ഒരാളാണ് അരുൺ ഗോപി ദിലീപിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രം രാമലീല വൻ വിജയമാണ് കൈവരിച്ചത്. ഇതോടെ സൂപ്പർ ഹിറ്റ് സംവിധായകരുടെ പട്ടികയിൽ അരുൺഗോപി ഇടം പിടിക്കുകയുണ്ടായി. സിനിമക്ക്…

മലയാളത്തിലെ സുപ്പെർഹിറ് സംവിധായകരിൽ ഒരാളാണ് അരുൺ ഗോപി ദിലീപിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രം രാമലീല വൻ വിജയമാണ് കൈവരിച്ചത്. ഇതോടെ സൂപ്പർ ഹിറ്റ് സംവിധായകരുടെ പട്ടികയിൽ അരുൺഗോപി ഇടം പിടിക്കുകയുണ്ടായി. സിനിമക്ക് പുറമെ സാമൂഹിക പ്രശ്നങ്ങളിലും അരുൺഗോപി ഇടപെടാറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.ഇപ്പോൾ താരത്തിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറിക്ക് എതിരായുള്ള ആരോപണത്തിലാണ് സംവിധായകന്റെ പ്രതികരണം അരുൺ ഗോപിയുടെ പ്രതികരണം ഇങ്ങനെ :

ഫെഫ്ക ജനറൽ സെക്രട്ടറിക്കു എതിരെ ആരോപണത്തിന്റെ ഒളിയമ്പുകൾ തീർക്കുന്നവർ ഒന്ന് അറിയാൻ, അദ്ദേഹം മുന്നെ പറഞ്ഞിരുന്ന ഒരു വാക്ക് ഇവിടെ കുറിക്കുന്നു… “കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു എനിക്ക് താല്പര്യമില്ല” അത്രമാത്രം!! രാഷ്ട്രീയത്തിനതീതമായി ജീവിതത്തിലും സംഘടനയിലും നിലാപാടുകൾ ഉള്ള മനുഷ്യനെ അന്ധമായ രാഷ്ട്രീയ വിരോധോംകൊണ്ടു തേജോവധം ചെയ്യാൻവരുന്നവർ അറിയുക, അദ്ദേഹം നയിക്കുന്ന ഫെഫ്ക എന്ന സംഘടന ഒരു ജനതയുടെ സ്വപ്നത്തിന്റെ വികാരത്തിന്റെ അധ്വാനത്തിന്റെ പ്രതീക്ഷയുടെ പേരാണ്..!! തകർക്കാൻ ശ്രമിച്ചപ്പോഴൊക്കെ വളർന്ന ചരിത്രമാണ് അതിനു പിന്നിൽ എന്നാണ് അരുൺ ഗോപി പറയുന്നത് ഉണ്ണികൃഷ്ണന്റെ ചിത്രം പങ്ക് വെച്ചുകൊണ്ട് ആയിരുന്നു കുറിപ്പ്.