തിയേറ്ററില്‍ പോയി ഒരു സിനിമ കാണാതെ ഈ ആഘോഷങ്ങളൊന്നും പൂര്‍ണമാവില്ല, ആസിഫ് അലി

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് കുറേയധികം ചിത്രങ്ങളിലൂടെ ആസിഫ് അലി പ്രേക്ഷകരുടെ പ്രിയങ്കരനായി. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ താരത്തിന് വേണ്ടത്ര ശ്രദ്ധ പ്രേഷകരുടെ ഭാഗത്ത് നിന്നും…

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് കുറേയധികം ചിത്രങ്ങളിലൂടെ ആസിഫ് അലി പ്രേക്ഷകരുടെ പ്രിയങ്കരനായി.
അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ താരത്തിന് വേണ്ടത്ര ശ്രദ്ധ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആസിഫലിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു വിമര്‍ശിച്ചവരും ഏറെയായിരുന്നു.
വില്ലനായും നായകനായും സഹനടനായും ഒക്കെ കിട്ടിയ എല്ലാവേഷങ്ങളും വലിപ്പ ചെറുപ്പം നോക്കാതെ കൈകാര്യം ചെയ്ത ആസിഫലിക്ക് ഒരു ഡയലോഗ് പോലും ഇല്ലാത്ത രംഗങ്ങള്‍ പോലും വളരെ അനായാസം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ആസിഫ് അലിക്കായി. ഇപ്പോഴിതാ ആസിഫ് തീയേറ്ററുകളില്‍ പോയി സിനിമ കാണുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.

ആസിഫലിയുടെ വാക്കുകള്‍ ഇങ്ങനെ:

ആലോചിച്ചു നോക്കൂ, ഒരു സിനിമ ചെയ്യുമ്പോള്‍ ലൈറ്റിംഗ് മുതല്‍ സൗണ്ട് വരെയുള്ള കാര്യങ്ങളില്‍ നമ്മള്‍ അത്രയധികം പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനായി എത്രയോ ടെക്നീഷ്യന്‍മാര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞെത്തുന്ന ഒരു സിനിമ, അത് ഒടിടിയിലാണ് എത്തുന്നതെങ്കില്‍ പകുതിയിലധികം ആളുകളും മൊബൈല്‍ ഫോണിലാണ് കാണുന്നത്.


അപ്പോള്‍ അത് അത്രയും ലിമിറ്റഡായി പോകും. അങ്ങനെ കാണേണ്ട ഒന്നല്ല സിനിമ എന്നാണ് ഞാന്‍ കരുതുന്നത്. തിയ്യേറ്ററില്‍ പോയി സിനിമ കാണുക എന്നത് ഒരു തരത്തില്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ കൂടി ഭാഗമാണ്. പെരുന്നാളായാലും ക്രിസ്തുമസ് ആയാലും ഓണമായാലും തിയേറ്ററില്‍ ഏത് പടമാണ് റിലീസ് ആകുന്നതെന്ന് നോക്കുന്നവരാണ് നമ്മള്‍.
തിയേറ്ററില്‍ പോയി ഒരു സിനിമ കാണാതെ ഈ ആഘോഷങ്ങളൊന്നും പൂര്‍ണമാവില്ലെന്ന് കരുതുന്നവരാണ്. സിനിമ തിയേറ്ററില്‍ പോയി കണ്ട് ആസ്വദിക്കുക എന്നത് നമ്മുടെ കള്‍ച്ചറിന്റെ കൂടി ഭാഗമാണെന്നും ആസിഫലി പറയുന്നു.