നടി അരുന്ധതി നായര്‍ അതീവ ഗുരുതരാവസ്ഥയില്‍!! സഹായം തേടി ഗോപിക അനില്‍

തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ നടി അരുന്ധതി നായര്‍ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് വെന്റിലേറ്ററില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം സംഭവിച്ചത്. നടിയും സുഹൃത്തുമായ…

തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ നടി അരുന്ധതി നായര്‍ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് വെന്റിലേറ്ററില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം സംഭവിച്ചത്.

നടിയും സുഹൃത്തുമായ ഗോപിക അനിലാണ് അരുന്ധതിയുടെ അപകട വിവരം പങ്കുവച്ചത്.
ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഗോപികയുടെ കുറിപ്പ്.

എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്.
ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. ഞങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.” എന്നാണ് ഗോപിക അനില്‍ പങ്കുവച്ചത്.

തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായര്‍ അഭിനയ രംഗത്തെത്തേക്കെത്തിയത്. ഏറെ ആരാധകരുള്ള താരമാണ്.