കോളിവുഡില്‍ 50 കോടി ക്ലബ്ലില്‍!! തമിഴകത്തും ചരിത്രമെഴുതി മഞ്ഞുമ്മല്‍ ബോയ്‌സ്!!

മലയാള സിനിമയില്‍ പുതു ചരിത്രം കുറിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് കോളിവുഡിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മഞ്ഞുമ്മലിലെ യുവാക്കളുടെ കൊടൈക്കനാല്‍ യാത്ര ചിദംബരം സ്‌ക്രീനിലെത്തിച്ചപ്പോള്‍ പിറന്നത് ബോക്‌സോഫീസ് ചരിത്രമാണ്. എല്ലാ റെക്കോര്‍ഡുകളും പഴങ്കഥയാക്കി ജൈത്രയാത്ര തുടരുകയാണ് മഞ്ഞുമ്മല്‍…

മലയാള സിനിമയില്‍ പുതു ചരിത്രം കുറിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് കോളിവുഡിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മഞ്ഞുമ്മലിലെ യുവാക്കളുടെ കൊടൈക്കനാല്‍ യാത്ര ചിദംബരം സ്‌ക്രീനിലെത്തിച്ചപ്പോള്‍ പിറന്നത് ബോക്‌സോഫീസ് ചരിത്രമാണ്. എല്ലാ റെക്കോര്‍ഡുകളും പഴങ്കഥയാക്കി ജൈത്രയാത്ര തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

തമിഴ്നാട് ബോക്‌സോഫീസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 50 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 24 ദിവസം കൊണ്ടാണ് ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടി രൂപ നേടിയിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്നാട്ടില്‍ നിന്ന് 50 കോടി നേടുന്നതെന്നതാണ് ശ്രദ്ധേയം.

ഇതോടെ 2024ല്‍ തമിഴ്നാട് ബോക്‌സോഫീസില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 54 കോടി കളക്ഷനുമായി ശിവകാര്‍ത്തികേയന്‍ നായകനായ അയലാനാണ് ഒന്നാം സ്ഥാനം.

കര്‍ണാടകയിലും സിനിമ ഒരു നാഴികക്കല്ല് പിന്നിട്ടിരുന്നു. റിലീസ് ചെയ്തു 23 ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ കര്‍ണാടകയില്‍ നിന്ന് 10 കോടി രൂപ കളക്ട് ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്ന് 10 കോടിയിലധികം രൂപ നേടുന്ന ആദ്യ മലയാളം സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ 180 കോടിയോളം രൂപ നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.